
മനുഷ്യജീവിതങ്ങൾ എല്ലാം വ്യത്യസ്ഥത പുലർത്തുന്നതാണ്. ഒന്ന് ഒന്നിന്നോട് സാദൃശ്യം കാണില്ല. മനുഷ്യരെ എടുത്തു നോക്കു, രൂപങ്ങളിലും ഭാവങ്ങളിലും വ്യത്യസ്ഥരായിരിക്കും, ചിന്തകളും പ്രവൃത്തികളും ഒരുപോലെ ആയിരിക്കില്ല. സൃഷ്ടികർത്താവായ ദൈവത്തിൻ്റെ കരവിരുത് ഇവിടെ കാണാനാകുന്നു. ജീവജാലങ്ങളാകട്ടെ സസ്യ വർഗ്ഗങ്ങളാകട്ടെ വൃക്ഷലതാദികളാകട്ടെ ഒന്നും ഒരുപോലെയല്ല. ഇവിടെയാണ് മൂല്യങ്ങളുടെ സവിശേഷത. ആര് മൂല്യങ്ങളെ മുറികി പിടിക്കുന്നുവോ അവിടെ നന്മകളുടെ പരമ്പര കാണാനാകും. ഏതു മൂല്യങ്ങളിലും നന്മയിരിക്കുന്നു എന്നു സാരം. ചിന്തകളിലും പ്രവൃത്തികളിലും നന്മയുണ്ടാകണമെങ്കിൽ മൂല്യങ്ങൾക്ക് പ്രാധാന്യം നൽകണം. മൂല്യങ്ങളിൽ പ്രഥമസ്ഥാനം സത്യസന്ധതയ്ക്കാണ്. സത്യസന്ധതയോടെ ജീവിതം നയിക്കുക ഏറെ മഹത്തായതാണ്. സത്യസന്ധതയ്ക്കു ശേഷം വേണ്ടത് സ്നേഹം വാത്സല്യം സഹനം ത്യാഗം ദയ കരുണ ഇത്യാദി നല്ല ഗുണങ്ങളാണ്. ഇതൊക്കെ ഉണ്ടങ്കിലും ദീർഘവീക്ഷണം ഇല്ലങ്കിൽ ശോഭിക്കാനാകില്ല. ജീവിതത്തെ വേണ്ടവിധം പഠിക്കാനാവില്ല. അനുഭവിക്കാനാവില്ല. ദീർഘവീക്ഷണത്തിന് നമ്മുടെ അറിവും ബോധവും ജ്ഞാനവും ഉപയോഗിച്ചിരിക്കണം. ചിന്തകളെ നിയന്ത്രിക്കുകയും പ്രവൃത്തികളെ നന്മാധിഷ്ഠിതമാക്കുകയും ചെയ്യുമ്പോൾ വ്യക്തിത്വത്തിന് മികവ് വന്നു ചേരുകയും അത്തരം വ്യക്തിത്വങ്ങൾ സമൂഹത്തിന് ഉപകാരമായി മാറുകയും ചെയ്യുന്നു. ദീർഘവീക്ഷണമില്ലാത്തിടത്ത് പരാജയങ്ങളും പരാജയ ബോധങ്ങളും വന്നു ചേരുന്നു. ജീവിതം അവരവരുടേതാണ്. അതിനെ ശ്രദ്ധയോടെ പരിപാലിക്കുക. മൂല്യങ്ങളെ കൈവിടാതെ ദീർഘവീക്ഷണത്തിൽ ജീവിക്കുന്നവർ ജീവിതത്തെ കൂടുതൽ ധന്യമാക്കിയിരിക്കും. ഏവർക്കും സുപ്രഭാതവും സുദിനവും ആയുരാരോഗ്യവും നേർന്നു കൊണ്ട് നന്ദി നമസ്ക്കാരം.

രചന: .
കെ.വിജയൻ നായർ
ഉല്ലാസ് നഗർ (മുംബൈ)
Mob. 9867 24 26 01
No Comment.