Skip to content

chithrodayamflashnews.com

October 25, 2026 7:42 pm
സ്വന്തം ജീവൻ പോലും നോക്കാതെ മറ്റൊരു ജീവൻ രക്ഷിക്കാൻ പോരാടി മരണത്തിന് കീഴടങ്ങി 9 വയസുകാരി  അടിമാലിയിൽ ലോഡ്ജിന്റെ മൂന്നാം നിലയിൽനിന്ന് വീണ് ടൂറിസ്റ്റ് ബസ് ക്ലീനർ മരിച്ചു കോഴിക്കോട് കുറ്റിക്കാട്ടൂരിൽ നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ പുതിയ വഴിതിരിവുകൾ. ഇവിടെ എഞ്ചിനീയറിങ്ങും ഗ്രാജുവേഷനും കഴിഞ്ഞ്, മാന്യമായ ജോലിയും സമ്പാദ്യവും ഉണ്ടായിട്ടും പെണ്ണുകിട്ടാതെ കഴിയുന്ന കേരളത്തിലെ ചെറുപ്പക്കാരുടെ ശ്രദ്ധയ്ക്ക്…!! വളർന്നത് മുസ്ലിം കുടുംബത്തിൽ; 31 വർഷങ്ങൾക്ക് ശേഷം സ്വന്തം മാതാപിതാക്കളെ കണ്ടെത്തി ഹിന്ദു യുവാവ്; സിനിമയെ വെല്ലുന്ന വൈകാരിക പുനഃസമാഗമം ബിഹാറിൽ!

പട്ടികജാതി/ പട്ടികവർഗക്കാർക്ക് സൗജന്യ തൊഴിൽ പരിശീലനവും നിയമനവും

പട്ടികജാതി/ പട്ടികവർഗക്കാർക്ക് സൗജന്യ തൊഴിൽ പരിശീലനവും നിയമനവും

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴീൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം മൾട്ടി നാഷണൽ കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവ്വീസസ്സുമായി സഹകരിച്ച് പട്ടികജാതി/ വർഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്കായി 100 മണിക്കൂർ ദൈർഘ്യമുള്ള ഓൺലൈൻ സൗജന്യ തൊഴിൽ പരിശീലന പരിപാടിയും തുടർന്ന് നിയമനവും നടത്തുന്നു.

ബി.എ/ബി.ബി.എ/ബി.ബി.എം/ബി.കോം/ബി.എസ് സി (കമ്പ്യൂട്ടർ സയൻസും ഐടിയും ഒഴികെ) ബിരുദമാണ് യോഗ്യത. ബിടെക്/ ബിസിഎ/ ബിരുദാനന്തര ബിരുദക്കാർ അപേക്ഷിക്കേണ്ടതില്ല.

2020-ലോ 2021-ലോ ബിരുദം നേടിയിട്ടുള്ളവരോ 2022-ൽ അവസാന വർഷ ബിരുദ വിദ്യാർത്ഥികളോ ആയിരിക്കണം. 10, പ്ലസ്ടു, ബിരുദം റഗുലറായി പഠിച്ചവരായിരിക്കണം. വിദൂര വിദ്യാഭ്യാസം വഴിയുള്ള പഠനം അംഗീകരിക്കില്ല.

പട്ടികജാതി/ പട്ടിക വർഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾ വിശദമായ ബയോഡേറ്റയും രേഖകളുടെ കോപ്പിയും സഹിതം സബ് റീജിയണൽ എംപ്ലോയ്‌മെന്റ് ഓഫീസർ, നാഷണൽ കരീർ സർവ്വീസ് സെന്റർ ഫോർ എസ്.സി, എസ്.ടി, സംഗീത കോളേജിന് പിൻവശം, തൈക്കാട്, തിരുവനന്തപുരം എന്ന വിലാസത്തിലോ placementsncstvm@gmail.com ലേക്കോ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2332113/ 8304009409.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6