Skip to content

chithrodayamflashnews.com

November 28, 2026 4:42 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

വിജീഷ് മണിയുടെ ഡോക്യൂഫിക്ഷൻ മൂവി ”വെളിച്ചപ്പാട്- ദി റിവീലർ ഓഫ് ലൈറ്റ്”; ചിത്രീകരണം പൂർത്തിയായി…

2021ൽ ഓസ്ക്കാർ ചുരുക്കപ്പട്ടികയിലും ഇരുനൂറ്റി അമ്പതോളം അന്തർദേശീയ അവാർഡുകൾ നേടിയിട്ടുള്ള സംവിധായകൻ വിജീഷ് മണി സംവിധാനം ചെയ്യുന്ന ഡോക്യൂഫിക്ഷൻ മൂവിയായ “വെളിച്ചപ്പാട്- ദി റിവീലർ ഓഫ് ലൈറ്റ്” ചിത്രീകരണം പൂർത്തിയായി. വള്ളുവനാടൻ പ്രദേശങ്ങളിൽ പ്രശസ്തനായ വെളിച്ചപ്പാട് ശങ്കരനാരായണന്റെ ജീവിതകഥ പറയുന്ന ചിത്രത്തിൽ, പാലക്കാടൻ ഗ്രാമകാഴ്ചകളും, ക്ഷേത്രോത്സവങ്ങളും പശ്ചാത്തലമായി വരുന്നു. മൂന്ന് മാസമായിട്ട് പല ഘട്ടങ്ങളിൽ നടന്നിരുന്ന ചിത്രീകരണം പാലക്കാട്ടെ ഉത്സവങ്ങളുടെ അവസാന ഉത്സവമായ അഞ്ചുമൂർത്തി മംഗലം ക്ഷേത്ര വേലയോടെ പൂർത്തിയായി. ചിത്രത്തിൽ ശങ്കരനാരയണൻ, മാസ്റ്റർ ബാരീഷ് താമരയൂർ, അജു മനയിൽ, സുധി പഴയിടം, ഗിരിഷ്, ബരി, വിഷ്ണു പ്രസാദ്, നിരാമയി, രമ, ഇന്ദിര, ശാന്തി, ഗിരിജ, ശാലിനി, നന്ദന തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു. രുഗ്മണി പത്മകുമാർ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ക്യാമറ ഭവി ഭാസ്കരൻ ആണ്. തിരക്കഥ : ശശിധരൻ മങ്കത്തിൽ,
ക്രീയേറ്റിവ് കോൺട്രിബുഷൻ : ഉദയ്ശങ്കരൻ, സൗണ്ട് ഡിസൈനർ : ഗണേഷ് മാരാർ, സൗണ്ട് റെക്കാർഡിസ്റ്റ് : ജിനേഷ്, ആർട്ട് ഡയറക്ടർ : കൈലാസ്, കോസ്റ്റ്യൂം ഡിസൈൻ : ഭാവന, മേക്കപ്പ് : ബിജി ബിനോയ്, സഹസംവിധാനം : ശരത് ബാബു, പ്രൊഡക്ഷൻ കൺട്രൊളർ : സുമൻ ഗുരുവായൂർ, പ്രൊഡക്ഷൻ മാനേജർ : സുധി പഴയിടം, സത്യൻ കൊല്ലങ്കോട്. പ്രൊഡക്ഷൻ ഹൗസ് വിജീഷ് മണി ഫിലിം ക്ലബ് .

 

 

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6