രണ്ട് ദിവസമായിഅമ്മ കോംപ്ലക്സ് ഹാളിൽ സംഘടിപ്പിച്ച നൃത്ത ശില്പശാലയുടെ സമാപന ചടങ്ങിൽ മെഗാസ്റ്റാർ മമ്മൂട്ടി മുഖ്യാതിഥിയായി പങ്കെടുത്തു.നടനും സംവിധായകനുമായബേസിൽ ജോസഫ് ചടങ്ങിൽ സന്നിഹിതനായിരുന്നു.ക്യാമ്പിൽ പങ്കെടുത്തവർക്ക് മമ്മൂട്ടിയും ബേസിലുംചേർന്ന് സർട്ടിഫിക്കറ്റുകൾസമ്മാനിച്ചു.അമ്മ അംഗങ്ങളും ചടങ്ങിൽ എത്തിയിരുന്നു.
ചലച്ചിത്ര താരം സരയു കോഓർഡിനേറ്റ്ചെയ്തനൃത്തശില്പശാലയിൽ,രചനനാരായണൻകുട്ടിയുടെ നേതൃത്വത്തിലായിരുന്നു ക്ലാസ്.
ആദ്യമായി അമ്മ സംഘടിപ്പിച്ച വർക്ക്ഷോപ്പിൽ, ലഭിച്ച അപേക്ഷകരിൽ നിന്നും തിരഞ്ഞെടുത്ത മുപ്പത്തിയൊന്ന് പേർ പങ്കെടുത്തു.പന്ത്രണ്ടു വയസ് മുതൽ ഉള്ളവർ പങ്കെടുത്ത ഈ ക്യാമ്പിൽ ലണ്ടൻ, ബാംഗ്ലൂർ, ബോംബേ എന്നിവിടങ്ങളിൽ നിന്നുള്ളവരുണ്ടായിരുന്നു.കലാ സിനിമാ സ്നേഹികളായ പൊതു ജനങ്ങളെ ചേർത്തു നിർത്തി താര സംഘടനയായ അമ്മ സംഘടിപ്പിച്ച ഈ നൃത്ത ശില്പശാല ശനിയാഴ്ച അമ്മ പ്രസിഡന്റ് മോഹൻ ലാലാണ് ഉൽഘാടന കർമ്മം നിർവഹിച്ചത്.
നൃത്ത ശില്പശാല സമാപനം. മമ്മൂട്ടി മുഖ്യാതിഥി.
No Comment.