Skip to content

chithrodayamflashnews.com

October 17, 2026 4:05 am
ഇന്നത്തെ രാശി ഫലം(2026 ഒക്ടോബർ 16, വെള്ളിയാഴ്ച) ജർമ്മനിയിൽ മലയാളി നഴ്സുമാരും സുഹൃത്തും അടക്കം മൂന്ന് പേർ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ ദാരു*ണമായി കൊ*ല്ലപ്പെട്ടു; സംഭവം കൊ*ലപാതകമെന്ന് സംശയം, ഒരു ചെറിയ ഷെഡിൽ തുടങ്ങി ഇന്ന് ഒന്നരക്കോടി രൂപ വിറ്റുവരവുള്ള ഒരു വലിയ സംരംഭമായി മാറിയ സുശീല ജയരാജിന്റെ കഥ ഏതൊരു സംരംഭകനും വലിയൊരു പ്രചോദനമാണ്. ഒരു കുടുംബംപോലെ കഴിഞ്ഞിരുന്ന കുട്ടികളാണ് അവർ.. നെടുമ്പാശേരി വാഹനാപകടത്തിന് പിന്നാലെ നീതിനിഷേധവും അവഹേളനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നതിനെക്കുറിച്ചും അപകടത്തെക്കുറിച്ചും പ്രതികരിക്കുകയാണ് ഗോപികയുടെ അച്ഛൻ. കൊടുങ്ങല്ലൂരിൽ 18-കാരന്റെ ആത്മഹത്യയിൽ പോലീസിനെതിരെ പിതാവിന്റെ കണ്ണ് നനയിക്കുന്ന വെളിപ്പെടുത്തൽ!

സംവിധായകൻ രഞ്ജിത്തിനെതിരെ കേസെടുത്ത് എറണാകുളം നോർത്ത് പൊലീസ്

സംവിധായകൻ രഞ്ജിത്തിനെതിരെ കേസെടുത്ത് എറണാകുളം നോർത്ത് പൊലീസ്. ബംഗാളി നടി ശ്രീലേഖ മിത്രയുടെ പരാതിയിലാണു നടപടി.ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. പരാതി പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും.’പാലേരി മാണിക്യം’ സിനിമയുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെ രഞ്ജിത്ത് മോശമായി പെരുമാറി എന്നായിരുന്നു ശ്രീലേഖയുടെ ആരോപണം. സിനിമയുമായി ബന്ധപ്പെട്ട ചർച്ചയ്ക്കായി കൊച്ചി കടവന്ത്രയിലെ ഫ്‌ളാറ്റിലേക്കു വിളിച്ചുവരുത്തി. പിന്നീട് മുറിയിലേക്കു വിളിച്ചു കൈയിലും വളയിലും മുടിയിലും കവിളിലുമെല്ലാം തലോടി. ലൈംഗിക താല്‍പര്യത്തോടെ പെരുമാറി എന്നായിരുന്നു പരാതി.

വെളിപ്പെടുത്തല്‍ വൻ വിവാദമായതോടെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് രഞ്ജിത്ത് രാജിവച്ചു. നടി പരാതി നല്‍കിയാല്‍ നടപടി സ്വീകരിക്കുമെന്നായിരുന്നു പൊലീസിന്റെ നിലപാട്. ഇന്നു വൈകീട്ടോടെയാണ് സംഭവത്തില്‍ നടി പൊലീസിനു പരാതി നല്‍കിയത്. രഞ്ജിത്തിനെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്ന് ഇ-മെയില്‍ മുഖേന അയച്ച പരാതിയില്‍ ആവശ്യപ്പെട്ടു. ഇതിനു പിന്നാലെയാണിപ്പോള്‍ എറണാകുളം നോർത്ത് പൊലീസ് നടപടി ആരംഭിച്ചിരിക്കുന്നത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6