Skip to content

chithrodayamflashnews.com

November 28, 2026 2:46 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ഗ്ലാമറസ് വേഷങ്ങൾ ചെയ്യാത്തത് എന്തുകൊണ്ട് ? ആ കാരണം വെളിപ്പെടുത്തി നിഖില വിമൽ

ഗ്ലാമറസ് വേഷങ്ങൾ ചെയ്യാത്തത് എന്തുകൊണ്ട് ? ആ കാരണം വെളിപ്പെടുത്തി നിഖില വിമൽ

മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ് നടി നിഖില വിമൽ. കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ മലയാളികൾ നെഞ്ചിലേറ്റിയ താരം. ചെയ്ത കഥാപാത്രങ്ങൾ എല്ലാം തന്നെ ആളുകൾ ഓർത്തുവയ്ക്കുന്നതുമാണ്. ഇപ്പോൾ മലയാളികൾക്ക് തഗ് റാണി കൂടിയാണ് നടി. പുതിയ ചിത്രങ്ങളുടെ പ്രമോഷന്റെ ഭാഗമായി നൽകുന്ന അഭിമിഖ്യങ്ങളിൽ താരം ഇപ്പോൾ പറയുന്ന തമാശകൾ സോഷ്യൽമീഡിയ ആഘോഷിക്കുകയാണ്. മലയാളത്തിൽ മാത്രമല്ല, തമിഴിലും താരത്തിന് ആരാധകർ ഏറെയാണ്. ഒരിടയ്ക്ക് ധ്യാൻ നൽകുന്ന അഭിമുഖങ്ങൾ വഴി ആ ചിത്രങ്ങൾക്ക് കിട്ടുന്ന ഹൈപ്പ് ഇപ്പോൾ നിഖില നൽകുന്ന അഭിമുഖങ്ങൾ വഴി താരത്തിന്റെ ചിത്രങ്ങൾക്കും ലഭിക്കാറുണ്ട്. പൊതുവേ ​ഗ്ലാമറസ് വേഷങ്ങളിൽ പ്രത്യക്ഷപ്പെടാത്തയാളാണ് നിഖില. പുതിയ ചിത്രത്തിലും ഒരു നാടൻ ലുക്കിലാണ് നിഖില എത്തുന്നത്. അതിനു പിന്നിലെ കാരണം വെളിപ്പെടുത്തുകയാണ് നിഖില വിമൽ.

“അങ്ങനെ ഒരു മോഡേൺ ലുക്കുള്ള കഥാപാത്രങ്ങൾ ചെയ്തിട്ടില്ല. പല ഓഫറുകളും വരാറുണ്ട്. പക്ഷേ എനിക്ക് കൺവിൻസിം​ഗ് ആവാത്തത് ഞാൻ ചെയ്യാറില്ല. ​ഗ്ലാമറായിട്ട് ചെയ്യുന്നതിന് രണ്ട് രീതിയിൽ പറയാൻ സാധിക്കും. ഒന്ന് ഡ്രെസ്സിം​ഗിൽ ​ഗ്ലാമറാവാം, അല്ലെങ്കിൽ സ്വഭാവം കൊണ്ട് ​ഗ്ലാമറസാവാം. ഏത് തരം കഥാപാത്രങ്ങളാണ് ആ സിനിമയിൽ അഭിനയിക്കേണ്ടത് എന്നാണ് ഞാൻ നോക്കുന്നത്. അല്ലാതെ ഈ ​ഗ്ലാമറസ് ഡ്രെസ്സ് ഇടുന്നതു കൊണ്ട് ആ സിനിമ ചെയ്യാമെന്ന് ഇതുവരെ ചിന്തിച്ചിട്ടില്ല.

എനിക്ക് ഒട്ടും കൺവിൻസിം​ഗ് അല്ലാത്ത വേഷങ്ങളൊന്നും ചെയ്യാറില്ല. പക്ഷേ ​ഗ്ലാമറസ് ചെയ്യില്ല എന്നല്ല അതിനർത്ഥം. എനിക്ക് ചെയ്യാൻ കംഫർട്ടബിൾ ആണെങ്കിൽ ഞാൻ ചെയ്യാൻ തയ്യാറാണ്. ചില റോൾ ചെയ്യാൻ പറ്റാത്തത് ആണെങ്കിൽ പറ്റില്ലെന്ന് തന്നെ പറയും. ഇല്ലെങ്കിൽ ഫോൺ എടുക്കാതെ ഇരിക്കും. അപ്പോൾ അവർക്ക് മനസിലാവും.” നിഖില പറയുന്നു. പലപ്പോഴും ഫോൺ ഉപയോ​ഗം വളരെ കുറവുള്ള നായികയാണ് നിഖില വിമൽ. സിനിമാ ആവശ്യങ്ങൾക്കു പോലും താരത്തെ കിട്ടാൻ വലിയ ബുദ്ധിമുട്ടാണ്.

“നോ പറഞ്ഞതിനു ശേഷവും വിളിച്ചു കൊണ്ടിരുന്നാൽ പിന്നീട് ഞാൻ ഫോൺ എടുക്കില്ല. പൊതുവേ ഫോൺ ഉപയോ​ഗിക്കുന്ന ആളല്ല ഞാൻ. ഈ കാരണം കൊണ്ട് മാത്രമല്ല. എനിക്ക് ഫോണിൽ സംസാരിക്കാൻ വലിയ മടിയാണ്. ടെക്സ്റ്റ് ചെയ്യാനും മടിയാണ്. വിളിച്ചാൽ കിട്ടാതിരിക്കുമ്പോൾ എല്ലാവരും ചോദിക്കുന്നത് എന്തിനാണ് ഫോൺ എന്നാണ്. ഞാൻ ഫോണിൽ റീൽസ് കണ്ടിരിക്കും. അതാണ് കൂടുതൽ ഇഷ്ടം. മാത്രമല്ല ഒരു പരിധിയിൽ കൂടുതൽ ടെൻഷൻ താങ്ങാൻ എനിക്ക് പറ്റില്ല.

അതായത് ഒരു സിനിമയിലേക്ക് അവസരം വരുമ്പോൾ അതിന്റെ സ്ക്രിപ്റ്റ് വായിക്കാൻ ഉണ്ടാവും. വിളിക്കുന്നവർ പറയുന്നത് സ്ക്രിപ്റ്റ് വായിച്ചിട്ട് നാളേക്ക് മറുപടി പറയണം എന്നാണ്. ചിലപ്പോൾ തിരക്കുള്ള സാഹചര്യങ്ങൾ ആണെങ്കിൽ എനിക്ക് വായിക്കാൻ പറ്റാറില്ല. പക്ഷേ അവർക്ക് പെട്ടെന്ന് മറുപടി കിട്ടണം എന്നു പറഞ്ഞ് ഇടക്കിടെ വിളിച്ചു കൊണ്ടിരിക്കും. സാധാരണ ഞാൻ എപ്പോൾ സ്ക്രിപ്റ്റ് വായിച്ചു തീരുന്നുവോ അപ്പോൾ തിരിച്ചു വിളിക്കും.

അവരുടെ ആവശ്യത്തിനാണ് എന്നെ വിളിക്കുന്നത്. അതിനാൽ മറുപടി കിട്ടുന്നതു വരെ വിളിക്കുമെന്ന് എനിക്കറിയാം. പക്ഷേ നമുക്ക് സമയം ഉണ്ടാവാതിരിക്കുമ്പോൾ എല്ലാം മാനേജ് ചെയ്യുന്നത് പാടാണ്. എനിക്ക് മാനേജർ ഒന്നുമില്ല, എല്ലാം ഞാൻ തന്നെയാണ് നോക്കുന്നത്. അതിനാൽ തന്നെ എനിക്ക് ടെൻഷൻ ആവുന്ന കാര്യമാണെങ്കിൽ ആ ഫോൺ ഞാൻ എടുക്കില്ല. എന്റെ മനസ്സമാധാനത്തിനു മാത്രമാണ് കൂടുതൽ ശ്രദ്ധ ചെലുത്തുന്നത്.”

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6