കുംഭമേള വൈറൽ സുന്ദരി ഇനി മലയാളത്തിൽ ‘നാഗമ്മ’, നായകൻ കൈലാഷ്
മഹാ കുംഭമേളയിലൂടെ വൈറലായി മാറിയ മൊണലിസ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം വരുന്നു. നാഗമ്മ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ കൈലാഷാണ് നായകൻ. ജീലി ജോർജ് നിർമിച്ച് പി.കെ.ബിനു വർഗീസാണ് സംവിധാനം. ബ്രൗൺ ബ്യൂട്ടി’ എന്ന് ദേശീയ മാധ്യമങ്ങൾ വിശേഷിപ്പിച്ച മൊണാലിസയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കാണാനെത്തിയവരുടെ തിരക്ക് കൂടിയതോടെ മാല വിൽപ്പന നിർത്തി മോനി നാടിലേക്ക് മടങ്ങിയതും വലിയ വാർത്തയായിരുന്നു.
കഴിഞ്ഞ ദിവസം സിബി മലയിൽചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മംനിർവഹിച്ചു. പൂജയുടെ വേദിയിൽ മൊണാലിസയെ കൊണ്ട്ഓണാശംസകൾ പറയിപ്പിക്കുന്നകൈലാഷിന്റെ വിഡിയോയുംഇതിനോടകം ശ്രദ്ധനേടിയിട്ടുണ്ട്.
നേരത്തെ ചെമ്മണ്ണൂർ ജ്വല്ലറി ഷോറൂംഉദ്ഘാടനം ചെയ്യാനും മോണാലിസകേരളത്തിലെത്തിയിരുന്നു.ഇതിനുപുറമെ, ‘ദി ഡയറി ഓഫ്
മണിപ്പൂർ’ എന്ന ഹിന്ദി സിനിമയിലുംമോണാലിസ നായികയായിഅഭിനയിക്കുന്നുണ്ട്.
No Comment.