തുണിയില്ല,കറുമ്പിയല്ലേ?; ആരെങ്കില പീഡിപ്പിക്കുമെന്ന് ഒരാൾ പറഞ്ഞു : മഞ്ജു പിള്ളയുടെ മകൾ ദയ
മഞ്ജു പിളളയുടെ മകളാണെന്ന പ്രിവിലേജ് ഞാൻ ഉപയോഗിക്കുന്നതുകൊണ്ട് എന്താണ് തെ റ്റ്. അങ്ങനെ വരുന്ന അവസരങ്ങൾ പാഴാക്കി കളയേണ്ട ആവശ്യമില്ലല്ലോ.ഓരോ ഡിസൈനർമാർ ചെയ്യുന്ന വസ്ത്രങ്ങൾ ധരിച്ചാണ് ഞാൻ പോസ് റ്റുകൾ ചെയ്യുന്നത്. തുണിയില്ലേ, ശരീരം കാണിക്കുന്നു, ഇവളാരാ, കറുമ്പിയല്ലേ എന്നൊക്കെയാണ് കമൻ്റുകൾ വരുന്നത്. ഒരു മോഡലെന്ന നിലയിൽ ഡിസൈനർമാരുടെ വസ്ത്രങ്ങൾ ഞാൻ ധരിക്കുന്നു.

അതിന് പ്രതിഫലവും ലഭിക്കുന്നുണ്ട്. ഇങ്ങനെയുളള വസ്ത്രങ്ങളിട്ടാൽ ആരെങ്കിലും പീഡിപ്പിക്കുമെന്ന് ഒരാൾ എനിക്ക് മെസേജ് അയച്ചിട്ടുണ്ട്. മോശം കമൻ്റുകൾക്ക് ഞാൻ മറുപടി പറയുമ്പോൾ പലരും അത് വാർത്തകളാക്കാറുണ്ട്.ഫേക്ക് അക്കൗണ്ടുകളിൽ നിന്നാണ് ഇത്തരത്തിലുളള കമൻ്റുകൾ വരുന്നത്. മഞ്ജു പിളളയുടെ സൗന്ദര്യമൊന്നും എനിക്കില്ലെന്നാണ് പറയുന്നത്. അമ്മ അതിനെതിരെ ഒരുപാട് പ്രതികരിച്ചിട്ടുണ്ട്. അമ്മ കുറേ വിവാഹം കഴിച്ചിട്ടുണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ട്. നടൻ സാബുവുമായി അമ്മയുടെ വിവാഹം കഴിഞ്ഞെന്ന് പലരും പറഞ്ഞിട്ടുണ്ട്.
No Comment.