Skip to content

chithrodayamflashnews.com

November 29, 2026 8:43 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

പ്രശ്നമുണ്ടായപ്പോൾ ആദ്യം വിളിച്ചയാൾ മമ്മൂക്കയായിരുന്നു; പേടിക്കേണ്ട ഒപ്പമുണ്ടെന്ന് പറഞ്ഞു: നിഷ സാരംഗ്

പ്രശ്നമുണ്ടായപ്പോൾ ആദ്യം വിളിച്ചയാൾ മമ്മൂക്കയായിരുന്നു; പേടിക്കേണ്ട ഒപ്പമുണ്ടെന്ന് പറഞ്ഞു: നിഷ സാരംഗ്

സീരിയലിൽ ഉണ്ടായ വിഷയം നിങ്ങൾക്കറിയാം. ഒരു ദിവസം രാത്രി എട്ട് മണിയ്ക്കാണ് ആ ന്യൂസ് വരുന്നത്. പിറ്റേദിവസം രാവിലെ തന്നെ ആദ്യ കോൾ വരുന്നത് മമ്മൂക്കയുടേതായിരുന്നു. മമ്മൂക്കയുടെ നമ്പർ എന്റെ കയ്യിലില്ല, ജോർജേട്ടന്റെ നമ്പരുണ്ട്. ജോർജേട്ടൻ്റെ നമ്പരിൽ നിന്നാണ് കോൾ വന്നത്. പേടിച്ചാണ് കോൾ അറ്റൻഡ് ചെയ്തത്. ജോർജേട്ടനാണ് വിളിക്കുന്നതെന്ന് വിചാരിച്ചു. പക്ഷേ, അപ്പുറത്ത് മമ്മൂക്കയായിരുന്നു.നമ്മുടെ ഒരു സഹോദരനെപ്പോലെ മമ്മൂക്ക ചോദിക്കുന്നു, ‘എന്താണ്, എന്തിപറ്റി?’ ഞാൻ കരയുന്ന അവസ്ഥയിലായിരുന്നു. ‘വിഷമിക്കണ്ട, എന്താണ് സംഭവം ഉണ്ടായതെന്ന് പറയൂ, ഞങ്ങൾ എല്ലാവരുമില്ലേ കൂടെ’ എന്ന് പറഞ്ഞു. ഞാൻ അപ്പോൾ കാര്യങ്ങൾ പറഞ്ഞു. അപ്പോൾ മമ്മൂക്ക പറഞ്ഞു, ഒരു ടെൻഷനും വേണ്ട എന്ന്. ഇതൊക്കെ പറഞ്ഞതുകൊണ്ട് ഇനി വർക്ക് കിട്ടുമോ എന്നറിയില്ല എന്ന് ഞാൻ പറഞ്ഞപ്പോൾ ഒരു വിഷമവും വേണ്ട, ഞങ്ങളെല്ലാം ഒപ്പമുണ്ട്. എന്തുണ്ടെങ്കിലും വിളിച്ചാൽ മതി. നമ്മൾ എല്ലാവരുടെയും പിന്തുണയുണ്ടാവും. സീരിയൽ ഉണ്ടാവില്ല എന്ന് വിചാരിച്ചിട്ട് ഇത്തരം അവസ്ഥകൾ വരുമ്പോൾ പുറത്തുപറയാതിരിക്കരുത്.നിങ്ങളൊക്കെ ഇങ്ങനെ പ്രതികരിക്കുന്നതാണ് ഏറ്റവും നല്ലത്. ടെൻഷനൊന്നും വേണ്ട. ഞങ്ങളൊക്കെ ഒപ്പമുണ്ട്’ എന്ന് പറഞ്ഞപ്പോൾ എനിക്കുണ്ടായ ആശ്വാസം പറഞ്ഞറിയിക്കാൻ കഴിയില്ല

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6