നാല്പത്തിയാറാം വയസ്സിൽ വിവാഹം – ഇപ്പോഴിതാ ജീവിതത്തിലേക്ക് മാലാഖപോലെ മകൾ കൂടെ എത്തി ..മകൾക്ക് പേരിട്ട വിശേഷങ്ങൾ പങ്ക് വെച്ച് റെഡിൻ കിംഗ്സ്ലേയും ഭാര്യയും നടിയുമായ സംഗീതയും
നെൽസൺ സംവിധാനം ചെയ്ത കൊലമാവ് കോകില എന്ന സിനിമയിലൂടെ തമിഴ് സിനിമയിലേക്ക് എത്തിയ താരമാണ് റെഡിൻ കിങ്ങ്സ്ലേ.
ആ ഒരൊറ്റ സിനിമകൊണ്ട് തന്നെ തമിഴകത്ത് നിരവധി ആരാധകരെ സൃഷ്ടിക്കാൻ ഇദ്ദേഹത്തിന് സാധിച്ചു. പിന്നീട് കൈ നിറയെ ചിത്രങ്ങളായിരുന്നു. നെൽസൺ തന്നെ സംവിധാനം ചെയ്ത ഡോക്ടർ, സൂര്യ ചിത്രം കങ്കുവ, അജിത് സിനിമ ഗുഡ് ബാഡ് അഗ്ലി, രജനികാന്ത് സിനിമ ജയ്ലർ, ചിമ്പു ചിത്രം പത്ത് തല തുടങ്ങി അൻപതോളം സിനിമകളിൽ അഭിനയിച്ചു. തമിഴിലും തെലുങ്കിലും കന്നടയിലും അഭിനയിച്ച താരം ഭ ഭ ബ, മേനേ പ്യാർ കിയ എന്ന സിനിമകളിലൂടെ മലയാളത്തിലും അഭിനയിക്കുന്നുണ്ട്.
2023 ലാണ് നടി സംഗീതയെ താരം വിവാഹം കഴിച്ചത്. തന്റെ നാല്പത്തി ആറാം വയസിലാണ് മിനിസ്ക്രീൻ രംഗത്തെ നായികമാരിൽ ഒരാളായ സംഗീതയെ സ്വന്തമാക്കിയത്. രണ്ട് പേരും തമ്മിലുള്ള പ്രായ വ്യത്യാസവും പൊക്കവുമൊക്കെ വിമർശിച്ച് നിരവധി പേര് കമന്റുകൾ ഇട്ടിട്ടുണ്ടായിരുന്നു അന്ന്. ഈ ഏപ്രിലിലാണ് ഇവരുടെ ജീവിതത്തിലേക്ക് പെണ്കുഞ്ഞു എത്തിയത്. എല്ലാവരുടെയും ആശംസകൾക്കും അനുഗ്രഹത്തിനും നന്ദി, ഇത് ഒരു രാജകുമാരിയാണ് എന്നാണു സംഗീത അന്ന് ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.
ഇപ്പോഴിതാ മകളുടെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് താരങ്ങൾ. അഡ്ലിൻ വിക്ടോറിയ എന്നാണ് മകൾക്ക് ഇട്ടിരിക്കുന്ന പേര്. മകൾക്കൊപ്പമുള്ള ഇരുവരുടെയും ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
No Comment.