Skip to content

chithrodayamflashnews.com

October 17, 2026 12:49 am
ഇന്നത്തെ രാശി ഫലം(2026 ഒക്ടോബർ 16, വെള്ളിയാഴ്ച) ജർമ്മനിയിൽ മലയാളി നഴ്സുമാരും സുഹൃത്തും അടക്കം മൂന്ന് പേർ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ ദാരു*ണമായി കൊ*ല്ലപ്പെട്ടു; സംഭവം കൊ*ലപാതകമെന്ന് സംശയം, ഒരു ചെറിയ ഷെഡിൽ തുടങ്ങി ഇന്ന് ഒന്നരക്കോടി രൂപ വിറ്റുവരവുള്ള ഒരു വലിയ സംരംഭമായി മാറിയ സുശീല ജയരാജിന്റെ കഥ ഏതൊരു സംരംഭകനും വലിയൊരു പ്രചോദനമാണ്. ഒരു കുടുംബംപോലെ കഴിഞ്ഞിരുന്ന കുട്ടികളാണ് അവർ.. നെടുമ്പാശേരി വാഹനാപകടത്തിന് പിന്നാലെ നീതിനിഷേധവും അവഹേളനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നതിനെക്കുറിച്ചും അപകടത്തെക്കുറിച്ചും പ്രതികരിക്കുകയാണ് ഗോപികയുടെ അച്ഛൻ. കൊടുങ്ങല്ലൂരിൽ 18-കാരന്റെ ആത്മഹത്യയിൽ പോലീസിനെതിരെ പിതാവിന്റെ കണ്ണ് നനയിക്കുന്ന വെളിപ്പെടുത്തൽ!

ജോണ്‍സണ്‍ ആൻഡ് ജോണ്‍സണിന് വൻ തിരിച്ചടി: പൗഡര്‍ ഉപയോഗം അണ്ഡാശയ അര്‍ബുദത്തിന് കാരണമായി; 362 കോടി രൂപ നഷ്ട പരിഹാരം നല്‍കാൻ ഉത്തരവ്

പ്രമുഖ അമേരിക്കൻ കമ്ബനിയായ ജോണ്‍സണ്‍ ആൻഡ് ജോണ്‍സണിന് (Johnson & Johnson) കാലിഫോർണിയ കോടതി വൻ തുക പിഴയിട്ടു

കമ്ബനിയുടെ ബേബി പൗഡർ ഉപയോഗം അണ്ഡാശയ അർബുദത്തിന് (Ovarian Cancer) കാരണമായെന്ന് കാണിച്ച്‌ രണ്ട് സ്ത്രീകള്‍ നല്‍കിയ കേസിലാണ് നിർണ്ണായക വിധി. ഈ സ്ത്രീകള്‍ക്ക് 40 മില്യണ്‍ ഡോളർ, അതായത് ഏകദേശം 362 കോടി രൂപ നഷ്ടപരിഹാരം നല്‍കാനാണ് കോടതി ഉത്തരവിട്ടത്.

കാലിഫോർണിയയില്‍ താമസിക്കുന്ന കെന്റ്, ഷുട്സ് എന്നിവരാണ് കമ്ബനിക്കെതിരെ കേസ് നല്‍കിയത്. കെന്റിന് 2014-ലും ഷുള്‍ട്സിന് 2018-ലുമാണ് അണ്ഡാശയ അർബുദം സ്ഥിരീകരിച്ചത്. ഇരുവരും കഴിഞ്ഞ 40 വർഷമായി കുളികഴിഞ്ഞ് ജോണ്‍സണ്‍ ആൻഡ് ജോണ്‍സണ്‍ ബേബി പൗഡർ സ്ഥിരമായി ഉപയോഗിച്ചിരുന്നതായി കോടതിയില്‍ മൊഴി നല്‍കി. ശസ്ത്രക്രിയകളും നിരവധി കീമോതെറാപ്പി ചികിത്സകളും നടത്തിയതിൻ്റെ തെളിവുകളും ഇവർ കോടതിയില്‍ ഹാജരാക്കിയിരുന്നു

കമ്ബനിക്ക് ഉല്‍പ്പന്നത്തിൻ്റെ അപകടസാധ്യതകളെക്കുറിച്ച്‌ തീർച്ചയായും അറിവുണ്ടായിരുന്നുവെന്നും, അവർ അത് മൂടിവെക്കാൻ ശ്രമിക്കുകയായിരുന്നുവെന്നുമാണ് സ്ത്രീകളുടെ അഭിഭാഷകനായ ആൻഡി ബിർച്ച്‌ഫീല്‍ഡ് കോടതിയില്‍ വാദിച്ചത്. എന്നാല്‍, കേസില്‍ തെളിവുകളില്ലെന്നും, ശരീരത്തിന് പുറത്ത് ഉപയോഗിക്കുന്ന പൗഡർ പ്രത്യുത്പാദന അവയവങ്ങളിലേക്ക് ബാധിക്കുന്ന രീതിയില്‍ ഒരു പഠനവും സ്ഥിരീകരിക്കുന്നില്ലെന്നും ജോണ്‍സണ്‍ ആൻഡ് ജോണ്‍സണിന്റെ അഭിഭാഷകയായ അലിസണ്‍ ബ്രൗണ്‍ പ്രതിരോധിച്ചു. ഈ വിധിക്കെതിരെ ഉടൻ തന്നെ അപ്പീല്‍ നല്‍കുമെന്നും കമ്ബനി അറിയിച്ചു.

ജോണ്‍സണ്‍ ആൻഡ് ജോണ്‍സണ്‍ പൗഡർ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചതിന് ശേഷം കാൻസർ ബാധിച്ചു എന്ന് അവകാശപ്പെടുന്ന 67,000-ത്തിലധികം ആളുകളില്‍ നിന്ന് കമ്ബനി നിലവില്‍ കേസുകള്‍ നേരിടുന്നുണ്ട്. തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ സുരക്ഷിതവും, ആസ്ബറ്റോസ് രഹിതവും, കാൻസറിന് കാരണമാകുന്നില്ല എന്ന നിലപാടില്‍ കമ്ബനി ഉറച്ചുനില്‍ക്കുകയാണ്.

മിക്ക കേസുകളിലും അണ്ഡാശയ കാൻസറാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതെങ്കില്‍, ചിലർക്ക് അപൂർവവും മാരകവുമായ മെസോതെലിയോമ (Mesothelioma) എന്ന കാൻസർ ബാധിച്ചതായും കേസുകളുണ്ട്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6