Skip to content

chithrodayamflashnews.com

November 29, 2026 8:24 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

മഷിയും അക്ഷരങ്ങളും കടലാസ്സും

ഞാനൊരു കടലാസ്
എന്റെ കഥയൊന്ന് ഓര്‍ക്കുമോ?
മഷി പടര്‍ന്നതിനാല്‍
ചുരുട്ടപ്പെട്ട, വലിച്ചെറിയപ്പെട്ട
കടലാസ്സിനെയോര്‍ക്കുന്നുണ്ടോ
ചുരുട്ടിയെറിഞ്ഞിട്ടും,
ക്രൂരതയൊടുങ്ങാതെ
അടുപ്പിനഗ്‌നി പടരാനായി
ഇട്ടുകൊടുത്തു നീ.

ചാരമായി തീര്‍ന്നിട്ടും
നൊമ്പരപ്പെടാതെ
ചിന്തിച്ചതൊക്കെയും
മഷിപടരാതെയക്ഷരങ്ങള്‍
രൂപപ്പെടാന്‍ മാത്രമായിരുന്നു.
പുതുമ നഷ്ടമായതൊക്കെ
എവിടെയോ കുന്നുകൂടി.
വീണ്ടുമെഴുതിക്കൂട്ടിയ
അക്ഷരങ്ങളൊടുവില്‍
കഥകളായി.

അക്ഷരങ്ങള്‍ക്കിന്ന്
പുതുമയില്ലയെന്നാലും
അക്ഷരങ്ങളല്ലേ…….
അനന്തകാലമത് തലമുറകളെ
വാക്കിനാല്‍ നോവിക്കുകയും
നൊമ്പരപ്പെടുത്തുകയും
ഒടുവിലക്ഷരങ്ങള്‍
പ്രണയമാകുകയും,
വാക്കുകളില്‍ മധുരം
നിറയുകയും ചെയ്യും.

അന്നും കടലാസ്സുകള്‍
ഞങ്ങള്‍ കനലായിയെരിഞ്ഞുകൊണ്ടിരിക്കും.


 


വെളിച്ചമില്ലാത്ത നാളുകള്‍

വളം

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6