പ്രണയം നടിച്ച് കൗമാരക്കാരിയെ കെണിയിലാക്കി ലൈംഗികമായി പീഡിപ്പിക്കുകയും, അത് വീഡിയോയിൽ പകർത്തി ഭീഷണിപ്പെടുത്തി വീണ്ടും പീഡനത്തിന് ഇരയാക്കുകയും ചെയ്ത ഞെട്ടിക്കുന്ന സംഭവം പുറത്ത്. പത്തനംതിട്ട കോന്നിയിലാണ് സംഭവം. സംഭവത്തിൽ തണ്ണിത്തോട് സ്വദേശികളായ അനന്തു (26), അഭിജിത്ത് (28) എന്നിവരെ കോന്നി പോലീസ് അറസ്റ്റ് ചെയ്തു.
ആദ്യം അഭിജിത്താണ് പെൺകുട്ടിയുമായി പ്രണയത്തിലായത്. തുടർന്ന് തന്ത്രപൂർവ്വം പെൺകുട്ടിയെ ലോഡ്ജിലെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയുമായിരുന്നു. ഈ ദൃശ്യങ്ങൾ അഭിജിത്ത് തന്റെ സുഹൃത്തായ അനന്തുവിന് അയച്ചുകൊടുത്തു.
പിന്നീട്, പെൺകുട്ടിയുടെ വാട്സാപ്പ് നമ്പർ കരസ്ഥമാക്കിയ അനന്തു, ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്താൻ തുടങ്ങി. താനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടില്ലെങ്കിൽ ദൃശ്യങ്ങൾ പുറത്തുവിടുമെന്നായിരുന്നു ഭീഷണി. ഈ ഭീഷണിയിൽ ഭയന്ന പെൺകുട്ടിയെ അനന്തു പുനലൂരിലെ വാടക വീട്ടിലെത്തിച്ച് വീണ്ടും പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു.
എറണാകുളത്ത് നിന്നും അഭിജിത്തിനെയും, കോട്ടയത്തെ വാടക വീട്ടിൽ നിന്നും അനന്തുവിനെയും പോലീസ് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ഇത്തരം ഡിജിറ്റൽ അതിക്രമങ്ങൾക്കെതിരെ കടുത്ത ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു

അമിതമായി പാരസെറ്റമോൾ കഴിച്ച യുവതി ചികിത്സയിലിരിക്കെ വിടവാങ്ങി.
17 വയസുകാരിയ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ കണ്ണൂർ സ്വദേശി അറസ്റ്റിൽ
No Comment.