പ്രായത്തിന്റെ തിടുക്കത്തിലോ, മാനസികമായ പ്രയാസങ്ങൾക്കിടയിലോ അറിയാതെ വന്നുചേരുന്ന തീരുമാനങ്ങൾ ചിലപ്പോൾ വലിയൊരു ദുരന്തത്തിലേക്കായിരിക്കും നമ്മെ എത്തിക്കുക.
അത്തരമൊരു നൊമ്പരപ്പെടുത്തുന്ന വാർത്തയാണ് ഇപ്പോൾ പാലക്കാട് പഴയന്നൂരിൽ നിന്നും പുറത്തുവരുന്നത് പഴയന്നൂർ നീലം പള്ളിയാലിൽ രാജന്റെയും സുജാതയുടെയും മകൾ അയന രാജൻ (22) എന്ന മിടുമിടുക്കിക്ക് അമിതമായി കഴിച്ച പാരസെറ്റമോൾ ഗുളികകൾ നൽകിയത് ജീവിതത്തിലേക്കുള്ള മടക്കയാത്രയല്ലാത്ത ഒരു അവസാനമായിരുന്നു കഴിഞ്ഞ മാസം 17-ാം തീയതിയാണ് സംഭവം. കഠിനമായ വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതിനെത്തുടർന്ന് എളനാടുള്ള ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് താൻ അമിതമായി പാരസെറ്റമോൾ കഴിച്ച കാര്യം അയന വെളിപ്പെടുത്തിയത്. പെട്ടെന്നുതന്നെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലെ ആശുപത്രിയിലേക്കും, പിന്നീട് കരളിന്റെ പ്രവർത്തനം ഗുരുതരമായി ബാധിച്ചതോടെ കൊച്ചി അമൃത ആശുപത്രിയിലേക്കും മാറ്റി.
ദിവസങ്ങളോളം മരണവുമായി മല്ലിട്ടെങ്കിലും, ഒടുവിൽ ആ ജീവൻ നമുക്കിടയിൽ നിന്നും മാഞ്ഞുപോയി ചെറിയൊരു അശ്രദ്ധയോ, അല്ലെങ്കിൽ പെട്ടെന്നുണ്ടായ വിഷമതകളോ എന്തുതന്നെയായാലും, ഒരു ജീവിതമാണ് ഇവിടെ പൊലിഞ്ഞുപോയത്. പ്രിയപ്പെട്ടവരുടെ കണ്ണീർക്കടലായി അയനയുടെ വിയോഗം മാറുകയാണ്. എന്തും തുറന്നു പറയാനും പങ്കുവെക്കാനും ആരെങ്കിലും ഉണ്ടാകുന്നത് വലിയൊരു ആശ്വാസമാണ്. ആരുമായും സംസാരിക്കാതെ മനസ്സിനുള്ളിൽ നീറുന്ന പ്രശ്നങ്ങൾ വളരുമ്പോൾ, പലപ്പോഴും നമ്മൾ അറിയാതെ തന്നെ അപകടകരമായ വഴികളിലേക്ക് നീങ്ങുന്നു …..

ഇന്നത്തെദിവസഫലം 24-022026 ചൊവ്വാഴ്ച കാർത്തികനക്ഷത്രം എടവക്കൂർ
No Comment.