Skip to content

chithrodayamflashnews.com

October 15, 2026 11:46 pm
ജർമ്മനിയിൽ മലയാളി നഴ്സുമാരും സുഹൃത്തും അടക്കം മൂന്ന് പേർ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ ദാരു*ണമായി കൊ*ല്ലപ്പെട്ടു; സംഭവം കൊ*ലപാതകമെന്ന് സംശയം, ഒരു ചെറിയ ഷെഡിൽ തുടങ്ങി ഇന്ന് ഒന്നരക്കോടി രൂപ വിറ്റുവരവുള്ള ഒരു വലിയ സംരംഭമായി മാറിയ സുശീല ജയരാജിന്റെ കഥ ഏതൊരു സംരംഭകനും വലിയൊരു പ്രചോദനമാണ്. ഒരു കുടുംബംപോലെ കഴിഞ്ഞിരുന്ന കുട്ടികളാണ് അവർ.. നെടുമ്പാശേരി വാഹനാപകടത്തിന് പിന്നാലെ നീതിനിഷേധവും അവഹേളനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നതിനെക്കുറിച്ചും അപകടത്തെക്കുറിച്ചും പ്രതികരിക്കുകയാണ് ഗോപികയുടെ അച്ഛൻ. കൊടുങ്ങല്ലൂരിൽ 18-കാരന്റെ ആത്മഹത്യയിൽ പോലീസിനെതിരെ പിതാവിന്റെ കണ്ണ് നനയിക്കുന്ന വെളിപ്പെടുത്തൽ! യാത്രാക്കപ്പലിൽ ഒമ്പത് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ

ഭിന്നശേഷിക്കാരനായ യുവാവിനെ ഹണി ട്രാപ്പിൽപ്പെടുത്തി ക്രൂരമായി മർദിച്ച സംഭവം;

കൊച്ചി: ഭിന്നശേഷിക്കാരനായ യുവാവിനെ ഹണി ട്രാപ്പില്‍പ്പെടുത്തി ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കാപ്പ ചുമത്തും. പ്രതികളായ അമല്‍, അനന്തു എന്നിവര്‍ കൊലപാതകം, ലഹരിയുമായി ബന്ധപ്പെട്ട കേസുകള്‍ എന്നിവയില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രതികളാണെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തില്‍ ഒന്നാം പ്രതി സഫ്‌നയുടെ പങ്കില്‍ കൂടുതല്‍ അന്വേഷണമുണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കി. സഫ്‌ന അടക്കമുള്ള സംഘം മുന്‍പും സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിലും സംശയമുണ്ട്. പ്രതികളെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.

ഇന്നലെയായിരുന്നു കൊച്ചിയില്‍ നടുക്കുന്ന സംഭവമുണ്ടായത്. ഭിന്നശേഷിക്കാരനായ യുവാവിനെ നാലംഗ സംഘം ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. യുവതിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചതോടെ കൂട്ട് പ്രതികള്‍ അതിക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് എഫ്ഐആറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മര്‍ദനത്തില്‍ യുവാവിന്റെ വാരിയെല്ല് ഒടിഞ്ഞിരുന്നു. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് അമല്‍ ദേവ്. പ്രതികള്‍ ഇയാളുടെ നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. ഒന്നാം പ്രതി സഫ്നയാണ് അമലിനെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചു വരുത്തിയത്. കേസില്‍ നാല് പ്രതികളെയും കടവന്ത്ര പൊലീസ് പിടികൂടി. സംസാര ശേഷിയില്ലാത്ത ആളാണ് കൊല്ലം സ്വദേശിയായ അമല്‍ ദേവ്.

 

പണവും സ്വർണവുമായി മുങ്ങിയ ‘ആതിര’; ഒടുവിൽ പോലീസ് വലയിൽ

 

പത്തനംതിട്ടയിൽ പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ.

 

കമിതാക്കളുടെ മുറിയില്‍ ഇടിച്ചുകയറി നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി, ഭീഷണിപ്പെടുത്തി പണവും ഫോണുമായി കടന്നുകളഞ്ഞു, അറസ്റ്റ് ചെയ്യാനെത്തിയ വനിതാ പോലീസിന്റെ കൈവിരല്‍ തിരിച്ച്‌ ഒടിച്ചു, പ്രതി അറസ്റ്റില്‍

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6