Skip to content

chithrodayamflashnews.com

November 29, 2026 11:41 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

നാടിനെ നടുക്കി ലഹരിവേട്ട: കുറ്റ്യാടി സ്വദേശി ബാംഗ്ലൂരിൽ പിടിയിൽ; ലക്ഷ്യം കേരളത്തിലെ വിദ്യാർത്ഥികൾ

ബാംഗ്ലൂർ/കോഴിക്കോട്: ദക്ഷിണേന്ത്യയിലെ ലഹരി ശൃംഖലയിലെ പ്രധാനിയായ കുറ്റ്യാടി സ്വദേശി അജ്മൽ 16 കോടി രൂപയുടെ മയക്കുമരുന്നുമായി ബാംഗ്ലൂരിൽ പിടിയിലായി.

11 കോടി രൂപ വിലമതിക്കുന്ന എം.ഡി.എം.എയും (MDMA) 5 കോടി രൂപയുടെ കഞ്ചാവുമാണ് പ്രതിയിൽ നിന്ന് പിടിച്ചെടുത്തത്. കേരളത്തിലെ വിപണി ലക്ഷ്യമിട്ടുള്ള വൻതോതിലുള്ള ലഹരിക്കടത്താണ് ഇതോടെ പുറത്തുവന്നിരിക്കുന്നത്.

ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ..

അറസ്റ്റിലായ പ്രതിയിൽ നിന്നും പോലീസിന് ലഭിച്ച വിവരങ്ങൾ അങ്ങേയറ്റം ഗൗരവകരമാണ്. കേരളത്തിലെ സ്കൂൾ-കോളേജ് വിദ്യാർത്ഥികളാണ് തന്റെ പ്രധാന ഉപഭോക്താക്കളെന്ന് പ്രതി വെളിപ്പെടുത്തി. വരുംതലമുറയെ ലക്ഷ്യമിട്ട് ലഹരിമാഫിയ വലവിരിക്കുമ്പോൾ, നമ്മുടെ കലാലയങ്ങൾ മരണക്കെണികളായി മാറുന്നു എന്ന യാഥാർത്ഥ്യമാണ് ഇത് ചൂണ്ടിക്കാട്ടുന്നത്.

കണ്ണുനീർ പുഴയാകാതിരിക്കാൻ ജാഗ്രത….

ലഹരിയുടെ ഉപയോഗം ഓരോ വീട്ടിലും മാതാപിതാക്കളുടെ കണ്ണുനീരും ചോരപ്പുഴയും ഒഴുക്കുന്ന കാഴ്ചയാണ് ഇന്ന് കണ്ടുവരുന്നത്. മക്കൾ കൈവിട്ടുപോയ ശേഷം വിലപിച്ചിട്ട് കാര്യമില്ലെന്ന തിരിച്ചറിവ് ഓരോ രക്ഷിതാവിനും ഉണ്ടാകണം. മയക്കുമരുന്ന് മാഫിയയുടെ പിടിയിൽ നിന്ന് മക്കളെ രക്ഷിക്കാൻ മാതാപിതാക്കൾ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്:

സൗഹൃദങ്ങൾ ശ്രദ്ധിക്കുക:
മക്കൾ ആരുമായാണ് കൂട്ടുകൂടുന്നത്, അവരുടെ പശ്ചാത്തലം എന്താണ് എന്നത് കൃത്യമായി നിരീക്ഷിക്കുക.

സാമ്പത്തിക ഇടപാടുകൾ

വലിയ തുകകൾ കൈകാര്യം ചെയ്യാൻ മക്കളെ അനുവദിക്കരുത്. പണം എന്തിനുവേണ്ടി ചെലവാക്കുന്നു എന്ന് അന്വേഷിക്കുക.

സമയക്രമം

കൃത്യസമയത്ത് വീട്ടിലെത്തുന്നുണ്ടോ എന്നും അസമയത്തുള്ള യാത്രകൾ എന്തിനാണെന്നും ചോദിച്ചറിയുക.

സ്വഭാവമാറ്റം

പെട്ടെന്നുണ്ടാകുന്ന ദേഷ്യം, ഒറ്റപ്പെട്ടിരിക്കാനുള്ള പ്രവണത, ശാരീരിക മാറ്റങ്ങൾ എന്നിവ അവഗണിക്കരുത്.
നിയമവ്യവസ്ഥയിലെ പഴുതുകൾ ഉപയോഗിച്ച് ഇത്തരം കുറ്റവാളികൾ രക്ഷപ്പെടാൻ സാധ്യതയുണ്ടെന്ന ജനരോഷം ശക്തമാണ്. എങ്കിലും, കുടുംബത്തിനകത്തെ കരുതലും ജാഗ്രതയും മാത്രമാണ് ലഹരിയെന്ന വിപത്തിനെ പ്രതിരോധിക്കാനുള്ള ഏറ്റവും വലിയ ആയുധം.

സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
എന്ന പഴമൊഴി ഓരോ രക്ഷിതാവും ഇനിയെങ്കിലും ഗൗരവത്തോടെ ഉൾക്കൊള്ളേണ്ടിയിരിക്കുന്നു

 

ഇറാനില്‍ ഇൻ്റേണ്‍ഷിപ്പിന് പോയ വയനാട് സ്വദേശിയായ വിദ്യാര്‍ഥിയെ കാണാനില്ല; 24 ദിവസമായി വിവരമില്ലെന്ന് കുടുംബം…

നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു.മറ്റൊരാൾക്ക് ഗുരുതര പരിക്ക്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6