ഒരു ചിത്രത്തിലെ ആക്ഷൻ രംഗത്തിൽ ബ്രാ ധരിക്കാതെ ഷർട്ടിന്റെ ബട്ടണുകൾ തുറന്നിട്ട് അഭിനയിക്കാൻ അണിയറപ്രവർത്തകർ ആവശ്യപ്പെട്ടുവെന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ. ആക്ഷൻ രംഗത്തിൽ ശരീരം ചലിക്കുമ്പോൾ ഷർട്ട് മാറിപ്പോകില്ലേ എന്ന് ചോദിച്ചപ്പോൾ അടിവസ്ത്രങ്ങൾ മാത്രം ധരിച്ച് അഭിനയിക്കാമോ എന്നായിരുന്നു മറുചോദ്യം. ഇത്തരം ആവശ്യങ്ങൾ തന്നെ ഏറെ മാനസികമായി ബുദ്ധിമുട്ടിച്ചെന്നും രണ്ടാഴ്ചയോളം ഇതിന്റെ പേരിൽ സമ്മർദം നേരിട്ടെന്നും രാധിക വ്യക്തമാക്കി.

സിനിമയിൽ അഭിനയിക്കാൻ കരാർ ഒപ്പിടുന്നതിന് മുമ്പുതന്നെ കഥാപാത്രത്തിന്റെ വസ്ത്രധാരണത്തെക്കുറിച്ചും ഇന്റിമേറ്റ് രംഗങ്ങളെക്കുറിച്ചും വ്യക്തത നൽകണമെന്നാണ് രാധികയുടെ നിലപാട്. ചിത്രീകരണത്തിന് തൊട്ടുമുമ്പ് ഇത്തരം ആവശ്യങ്ങൾ ഉന്നയിച്ച് സമ്മർദത്തിലാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും താരം പറഞ്ഞു. മുൻപ് ബോൾഡ് രംഗങ്ങളിൽ അഭിനയിച്ചിട്ടുണ്ടെന്ന കാരണത്താൽ എല്ലാ ആവശ്യങ്ങൾക്കും വഴങ്ങുമെന്ന് കരുതരുതെന്നും രാധിക ആപ്‌തെ തുറന്നടിച്ചു.
No Comment.