Skip to content

chithrodayamflashnews.com

November 27, 2026 6:17 am

അഭിരാം കൊലക്കേസ്: രണ്ടാം പ്രതിയുടെ പെൺസുഹൃത്തും പൊലീസ് കസ്റ്റഡിയിൽ; തെളിവ് നശിപ്പിക്കാൻ സഹായിച്ചെന്ന് സംശയം

തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറയിൽ പ്ലസ് വൺ വിദ്യാർഥി അഭിരാമിനെ (17) കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക്. രണ്ടാം പ്രതി ഉമർ മുഫ്തറിന്റെ പെൺസുഹൃത്തിനെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തെക്കുറിച്ച് അറിവുണ്ടായിരുന്ന ഇവർ തെളിവുകൾ നശിപ്പിക്കാൻ സഹായിച്ചെന്നാണ് അന്വേഷണസംഘത്തിന്റെ സംശയം.

ഉമർ മുഫ്തറിനെ ചോദ്യം ചെയ്തതിനിടെയാണ് കേസിൽ മറ്റൊരാളുടെ പങ്കിനെക്കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചത്. കൊലപാതകത്തിന് പിന്നാലെ സംഭവസ്ഥലത്തുനിന്ന് ഉമർ മറ്റൊരു സുഹൃത്തിനെ ഫോണിൽ വിളിച്ച് സഹായം തേടിയതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഈ ബന്ധങ്ങളും കൊലപാതകത്തിന് ശേഷമുള്ള നീക്കങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.

അതിനിടെ, അഭിരാമിനെ അതിക്രൂരമായി മർദിച്ച ശേഷമാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക കണ്ടെത്തലുകൾ വ്യക്തമാക്കുന്നു. തലയിലും കഴുത്തിലും കണ്ണിലും നെഞ്ചിലും മർദനമേറ്റ പാടുകളുണ്ട്. കല്ലുപയോഗിച്ചുള്ള ആക്രമണത്തിൽ തലയ്ക്കും കണ്ണിനും ചെവിയുടെ ഭാഗങ്ങൾക്കും പരുക്കേറ്റിരുന്നു. കൈകൾ കൊണ്ടും ബെൽറ്റ് ഉപയോഗിച്ചും കഴുത്തുഞെരിച്ച് ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ വിശദീകരണം.

ഞായറാഴ്ച വൈകിട്ട് ഒരു മണിക്കൂറിലേറെ അഭിരാമിനെ പ്രതികൾ മർദിച്ചെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ഇതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച അഭിരാമിനെ രണ്ടുപേർ ചേർന്ന് പിടികൂടി നിലത്തിട്ട് ചവിട്ടുകയും തല ഭിത്തിയിൽ ഇടിപ്പിക്കുകയും ചെയ്തു. തുടർന്ന് കുഴഞ്ഞുവീണ അഭിരാമിന്റെ വായിൽ തുണി തിരുകിയശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

തിങ്കളാഴ്ച വൈകിട്ടാണ് ശ്രീകാര്യം പാങ്ങപ്പാറയിലെ ആളൊഴിഞ്ഞ പറമ്പിൽ ചാക്കിൽ കെട്ടിയ നിലയിൽ അഭിരാമിന്റെ മൃതദേഹം കണ്ടെത്തിയത്. കേസിലെ ഒന്നാം പ്രതിയായ 17കാരനെ പൂജപ്പുരയിലെ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. രണ്ടാം പ്രതി ഉമർ മുഫ്തറും മൂന്നാം പ്രതി ആനന്ദും റിമാൻഡിലാണ്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും തെളിവ് നശിപ്പിക്കാൻ ആരൊക്കെ സഹായിച്ചുവെന്നും കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6