Skip to content

chithrodayamflashnews.com

October 26, 2026 5:07 am

കാമുകിക്ക് വിവാഹസമ്മാനമായി സ്ഫോടകവസ്തു നിറച്ച ഹോംതിയേറ്റര്‍; പൊട്ടിത്തെറി

2023 | ഏപ്രിൽ 07|ശനി |

വിവാഹദിനത്തില്‍ സമ്മാനമായി ലഭിച്ച ഹോംതിയേറ്റര്‍ മ്യൂസിക് സിസ്റ്റം പൊട്ടിത്തെറിച്ച് നവവരനും സഹോദരനുംമരിച്ചു. നാല് പേര്‍ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഛത്തീസ്ഗഢിലെ കബീര്‍ധാമിലാണ്സംഭവം. ഹോംതിയേറ്റര്‍ സിസ്റ്റത്തിനുള്ളില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച് സമ്മാനമായി നല്‍കിയ സര്‍ജുഎന്നയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വധുവിന്‍റെ മുന്‍കാമുകനാണ് ഇയാളെന്നും മറ്റൊരാളെ വിവാഹം ചെയ്തതിന്റെ പകയിലാണ് സംഭവമെന്നും പൊലീസ് പറഞ്ഞു. സമ്മാനമായി ലഭിച്ച ഹോം തിയേറ്റര്‍ പ്രവര്‍ത്തിപ്പിച്ചപ്പോഴായിരുന്നു പൊട്ടിത്തറിയുണ്ടായത്. 22കാരനായ ഹേമേന്ദ്ര തല്‍ക്ഷണം മരിച്ചു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നസഹോദരന്‍റെ മരണം. പൊട്ടിത്തെറിയില്‍ വീടിന്‍റെ ഭിത്തികളും മേല്‍ക്കൂരയും തകര്‍ന്നു.
ഇതിനെ തുടര്‍ന്ന് വിവാഹത്തിന് സമ്മാനം നല്‍കിയവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് സര്‍ജുവില്‍ എത്തിയത്.
ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. കാമുകി മറ്റൊരാളെ വിവാഹം ചെയ്യുന്നതിലെ പക കാരണമാണ് ഹോംതിയേറ്ററിനുള്ളില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച് സമ്മാനിച്ചതെന്നാണ് ഇയാളുടെ മൊഴി. സംഭവത്തില്‍ ഒന്നര വയസ്സുള്ള കുഞ്ഞ് ഉള്‍പ്പെടെ നാല് പേര്‍ ചികിത്സയിലാണ്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6