Skip to content

chithrodayamflashnews.com

May 6, 2026 11:07 pm
Asnap 1409

തത്വമസ്സിപ്പൊരുൾ

 

സ്വാമിപാദം
തേടിവരുന്നൊരു നേരം….
ശരണംവിളിയാൽ
മുഖരിതമാകും നേരം…(2)
മണികണ്ഠനയ്യപ്പന്റെ
തിരുനട തുറന്നൂ…
ദീപപ്രപഞ്ചത്താൽ
പൂരിതമായ്
സ്വാമിദർശനം ലഭിച്ചുവല്ലോ….
സ്വാമി ശരണം…
അയ്യപ്പ ശരണം…
സ്വാമി ശരണം….
അയ്യപ്പ ശരണം…

(സ്വാമി….)

വില്ലാളി വീരനാം
ശ്രീമണികണ്ഠന്റെ
അപദാനമെല്ലാം
വാഴ്ത്തിടുമ്പോൾ…
അകംപൊരുൾ തേടും
ഭക്തർതൻ ഹൃദയത്തിൽ
തത്വമസ്സിയായ് നിറയും
അയ്യൻ….
തത്വമസ്സിയായ് നിറയും
സ്വാമി ശരണം….
അയ്യപ്പ ശരണം…
സ്വാമി ശരണം…
അയ്യപ്പ ശരണം….

(സ്വാമി….)

എത്ര കണ്ടാലും മതിവന്നിടാത്തൊരാ
ചിന്മയരൂപം
കണ്ടൊരു നേരം
തിരതല്ലും സന്തോഷം
മനസ്സിൽ നിറഞ്ഞു
ശരണം വിളികൾ
നാവിലുണർന്നൂ…
സ്വാമി ശരണം…
അയ്യപ്പ ശരണം…
സ്വാമി ശരണം…
അയ്യപ്പ ശരണം…..

(സ്വാമി….)

(സ്വാമി….)

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6