ഈ മാസം 17ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടക്കേണ്ടിയിരുന്ന വിവാഹങ്ങളുടെ സമയക്രമങ്ങള്‍ മാറ്റി നിശ്ചയിച്ചു.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ചാണ് സമയമാറ്റം. അന്ന് നിശ്ചയിച്ചിരുന്ന 39 വിവാഹങ്ങള്‍ അതിരാവിലെ അഞ്ചിനും ആറിനും ഇടയില്‍ നടത്തണം. ഈ സമയത്ത് നേരത്തെ നിശ്ചയിച്ചിരുന്ന ഒമ്പത് വിവാഹങ്ങളും കൂടി 48 വിവാഹങ്ങളാണ് ആ സമയത്ത് നടക്കേണ്ടത്. ഓരോ വിവാഹ സംഘങ്ങളിലും ഇരുപത് പേര്‍ക്ക് മാത്രം പങ്കെടുക്കാം. എല്ലാവരും തിരിച്ചറിയില്‍ കാര്‍ഡ് ഹാജരാക്കി പൊലീസില്‍ നിന്ന് പ്രത്യേക പാസെടുക്കണം. രാവിലെ ആറിനും ഒമ്ബതിനും ഇടയില്‍ ചോറുണിനും തുലഭാരത്തിനും അനുമതിയില്ല.17ന് രാവിലെ എട്ടിനാണ് പ്രധാനമന്ത്രിയുടെ ക്ഷേത്രദര്‍ശനം. തുടര്‍ന്ന് നടനും ബി.ജെ.പി നേതാവുമായ സുരേഷ്ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്താണ് മടങ്ങുക. 16ന് കൊച്ചിയില്‍ എത്തുന്ന പ്രധാനമന്ത്രി കൊച്ചി നഗരത്തില്‍ റോഡ് ഷോ നടത്തും.
ഈ മാസം 17ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടക്കേണ്ടിയിരുന്ന വിവാഹങ്ങളുടെ സമയക്രമങ്ങള്‍ മാറ്റി നിശ്ചയിച്ചു
No Comment.