Skip to content

chithrodayamflashnews.com

May 6, 2026 11:02 pm
Asnap 1409

രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനം ബി.ജെ.പി രാഷ്ട്രീയപരിപാടിയാക്കി മാറ്റിയെന്ന ആരോപണം വീണ്ടും ഉന്നയിച്ച്‌ കോണ്‍ഗ്രസ്

രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനം ബി.ജെ.പി രാഷ്ട്രീയപരിപാടിയാക്കി മാറ്റിയെന്ന ആരോപണം വീണ്ടും ഉന്നയിച്ച്‌ കോണ്‍ഗ്രസ്.ശങ്കരാചാര്യൻമാര്‍ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് വിമര്‍ശനം ശക്തമാക്കിയത്. ഈ വര്‍ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിലെ നേട്ടം ലക്ഷ്യമാക്കിയാണ് ബി.ജെ.പി പണിപൂര്‍ത്തിയാകാത്ത ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനചടങ്ങ് നടത്തുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.ജ്യോതിര്‍ മഠാധിപതിയായ ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദ് സരസ്വതിയുടെ പ്രസ്താവന മുൻനിര്‍ത്തിയായിരുന്നു കോണ്‍ഗ്രസ് വിമര്‍ശനം. മതപരമായ ചടങ്ങുകള്‍ അനുസരിച്ചല്ല രാമ വിഗ്രഹത്തിന്റെ പ്രതിഷ്ഠ നടത്തുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് പവൻ ഖേര പറഞ്ഞു. ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ എങ്ങനെയാണ് ഞാനും എന്റെ ദൈവവും തമ്മിലുള്ള ഇടനിലക്കാരനാവുകയെന്നും അദ്ദേഹം ചോദിച്ചു. പ്രതിഷ്ഠാദിനത്തിന് ശേഷം അയോധ്യയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6