ഏഷ്യൻ കപ്പിലെ ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ ഓസ്ട്രേലിയയെ നേരിട്ട ഇന്ത്യക്ക് പരാജയം. ഓസ്ട്രേലിയ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ആണ് വിജയിച്ചത്.
ആദ്യ പകുതിയില്‍ മികച്ച രീതിയില്‍ ഡിഫൻഡ് ചെയ്ത ഇന്ത്യ ഗോള്‍ ഒന്നും വഴങ്ങിയിരുന്നില്ല. എന്നാല്‍ രണ്ടാം പകുതിയില്‍ ആ മികവ് ഡിഫൻസില്‍ പുലര്‍ത്താൻ ഇന്ത്യക്ക് ആയില്ല. ഇന്ത്യ കൂടുതല്‍ ഡിഫൻസില്‍ ഊന്നി കളിച്ചതും പ്രശ്നമായി.
ഇന്ത്യ ഇന്ന് വളരെ മികച്ച രീതിയിലാണ് മത്സരം ആരംഭിച്ചത്. ഓസ്ട്രേലിയക്ക് പന്ത് നല്‍കി കൗണ്ടറില്‍ ഓസ്ട്രേലിയയെ പരീക്ഷിക്കുക ആയിരുന്നു ഇന്ത്യയുടെ ലക്ഷ്യം. ഇടതു വിങ്ങില്‍ ചാങ്തെയുടെ രണ്ട് നല്ല മികച്ച റണ്ണുകള്‍ കാണാൻ ആയി. മത്സരത്തിന്റെ 15ആം മിനുട്ടില്‍ വലതു വിങ്ങില്‍ നിന്ന് വന്ന ക്രോസില്‍ നിന്ന് ചേത്രിയുടെ ഹെഡര്‍ ചെറിയ വ്യത്യാസത്തില്‍ ആണ് പുറത്ത് പോയത്.
ഓസ്ട്രേലിയയുടെ ആദ്യ നല്ല അവസരം വന്നത് 21ആം മിനുട്ടില്‍ ആയിരുന്നു. ഗുര്‍പ്രീതിന്റെ ഒരു പിഴവാണ് ഓസ്ട്രേലിയക്ക് അവസരം നല്‍കിയത്. ഓസ്ട്രേലിയ ആ അവസരം മുതലെടുക്കാത്തത് ഇന്ത്യക്ക് ഭാഗ്യമായി. കളി പുരോഗമിക്കുന്നതോടെ ഓസ്ട്രേലിയക്ക് കൂടുതല്‍ അവസരങ്ങള്‍ കിട്ടാനായി. അവര്‍ക്ക് നിരവധി സെറ്റ് പീസുകള്‍ ലഭിച്ചു. എങ്കിലും ആദ്യ പകുതി 0-0 എന്ന് അവസാനിച്ചു.
രണ്ടാം പകുതിയില്‍ തുടക്കത്തില്‍ തന്നെ ഗോള്‍ വഴങ്ങി. ഒരു ക്രോസ് ഗുര്‍പ്രീതിന് കയ്യില്‍ ഒതുക്കാൻ കഴിയാതെ വന്നപ്പോള്‍ അവസരം മുതലെടുത്ത് ഇര്‍വിൻ ഗോള്‍ നേടുകയായിരുന്നു. ഈ ഗോളോടെ കളി തീര്‍ത്തും ഓസ്ട്രേലിയയുടെ നിയന്ത്രണത്തിലായി. 72ആം മിനുട്ടില്‍ ജോര്‍ദാൻ ബോസിലൂടെ ഓസ്ട്രേലിയ അവരുടെ രണ്ടാം ഗോളും നേടി. ഇത് അവരുടെ വിജയം ഉറപ്പിച്ചു.
ഇനി ഇന്ത്യ ജനുവരി 18ന് ഉസ്ബെക്കിസ്ഥാനെ നേരിടും. ഇന്ത്യ അതു കഴിഞ്ഞ് സിറിയയെയും നേരിടും.
ഏഷ്യൻ കപ്പിലെ ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ ഓസ്ട്രേലിയയെ നേരിട്ട ഇന്ത്യക്ക് പരാജയം
No Comment.