കൊല്‍ക്കത്തയില്‍ എല്ലാ മതത്തിലെയും ജനങ്ങളോടൊപ്പം സൗഹാര്‍ദ റാലി നടത്തുമെന്ന് മമത ബാനര്‍ജി അറിയിച്ചു.തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തന്ത്രമാണ് ജനുവരി 22ന് നടക്കുന്ന രാമക്ഷേത്ര ഉദ്ഘാടനം എന്നതിനാല്‍ അതില്‍ പങ്കെടുക്കില്ലെന്ന് മമത നേരത്തെ വ്യക്തമാക്കിയിരുന്നു.
“ജനുവരി 22ന് ഞാൻ കാളിഘട്ട് ക്ഷേത്രം സന്ദര്‍ശിച്ച് പൂജ നടത്തും. തുടര്‍ന്ന് എല്ലാ മതസ്ഥരുമായി ചേര്‍ന്ന് സൗഹാര്‍ദ റാലിയില്‍ പങ്കെടുക്കും. മസ്ജിദുകള്‍, പള്ളികള്‍, ഗുരുദ്വാരകള്‍ എന്നിവയുള്‍പ്പെടെ വിവിധ മതങ്ങളുടെ ആരാധനാലയങ്ങള്‍ സന്ദര്‍ശിച്ച് റാലി പാര്‍ക്ക് സര്‍ക്കസ് മൈതാനിയില്‍ സമാപിക്കും,”- മമത പറഞ്ഞു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സമാനമായ റാലികള്‍ സംഘടിപ്പിക്കാനും മമത ബാനര്‍ജി പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. ‘പ്രാണ്‍ പ്രതിഷ്ഠ’ നടത്തുന്നത് രാഷ്ട്രീയക്കാരുടെ ജോലിയല്ലെന്നും പൂജാരിമാരുടെ ജോലിയാണെന്നും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കലാണ് തങ്ങളുടെ ജോലിയെന്നും മമത കൂട്ടിച്ചേര്‍ത്തു.എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഉത്സവങ്ങളാണ് ആഘോഷിക്കുന്നതെന്ന് അയോധ്യാ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് മമത പറഞ്ഞിരുന്നു. ബംഗാളില്‍ തൃണമൂല്‍ സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്നിടത്തോളം സിഖുകാരോടും ക്രിസ്ത്യാനികളോടും മുസ്ലീങ്ങളോടും ഗോത്രവര്‍ഗക്കാരോടും ഒരു വിവേചനവും ഉണ്ടാകില്ലെന്നും മമത ബാനര്‍ജി പറഞ്ഞിരുന്നു.
No Comment.