Skip to content

chithrodayamflashnews.com

October 18, 2026 11:11 pm
കൊച്ചി എളമക്കരയിൽ ഒഡിഷ സ്വദേശിയായ 32കാരനെ കൊന്നു റെയിൽവേ ട്രാക്കിൽ തളളിയതിനു കാരണം മകളെ പീഡിപ്പിക്കുന്നത് കണ്ടതിനാലെന്ന് യുവതിയുടെ മൊഴി. ചവറുകൂനയിൽ നിന്നാണ് എനിക്ക് ഇവനെ കിട്ടിയത്.. പെറ്റമ്മ തെരുവിൽ ഉപേക്ഷിച്ച കുഞ്ഞിനെ എടുത്ത് വളർത്തിയ യുവാവ്  3 പേരുടെ ദാരുണമായ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടക്കേസിലെ മുഖ്യപ്രതി സുഹൈൽ സജീവ് ജയിലിനുള്ളിൽ വെച്ച് നടത്തിയ രൂപമാറ്റമാണ് സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും വലിയ ചർച്ചയായത്.. കോച്ചിംഗ് ഇല്ലാതെ, ചാറ്റ് ജിപിടിയുടെ സഹായത്തോടെ സിവിൽ സർവീസ് പരീക്ഷയിൽ അഞ്ചാം റാങ്ക് നേടി 23 വയസുകാരി ഛവി സർദാന. രണ്ട് കുഞ്ഞുങ്ങളെയും ഭർത്താവിനെയും വിട്ട് അധ്യാപികയുടെ തിരോധാനം; പത്തുദിവസത്തെ അന്വേഷണത്തിനൊടുവിൽ പാലക്കാട് വാടകവീട്ടിൽ കണ്ടെത്തി.

അങ്കണവാടി പ്രവർത്തകരുടെ വേതനം 1000 രൂപ വരെ ഉയർത്തിയതായി ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാല്‍ അറിയിച്ചു

അങ്കണവാടി പ്രവർത്തകരുടെ വേതനം 1000 രൂപ വരെ ഉയർത്തിയതായി ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാല്‍ അറിയിച്ചു.പത്തു വർഷത്തിനുമുകളില്‍ സേവന കാലാവധിയുള്ള അങ്കണവാടി വർക്കർമാരുടെയും ഹെല്‍പ്പർമാരുടെയും വേതനം ആയിരം രൂപ വർധിപ്പിച്ചു. മറ്റുള്ളവരുടെ വേതനത്തില്‍ 500 രൂപ കൂടും. 60,232 പേർക്കാണ്‌ ആനുകൂല്യം ലഭിക്കുക. നിലവില്‍ വർക്കർമാർക്ക്‌ പ്രതിമാസം 12,000 രൂപയും ഹെല്‍പ്പർമാർക്ക്‌ 8000 രൂപയുമാണ്‌ ലഭിച്ചിരുന്നത്‌. കളിഞ്ഞ ഡിസംബർ മുതല്‍ പുതുക്കിയ വേതനത്തിന്‌ അർഹതയുണ്ടാകും.ഇരു വിഭാഗങ്ങളിലുമായി 44,737 പേർക്ക്‌ വേതനത്തില്‍ ആയിരം രൂപ അധികം ലഭിക്കും. 15,495 പേർക്ക്‌ 500 രൂപ വേതന വർധനയുണ്ടാകും. സംസ്ഥാനത്ത്‌ 258 ഐസിഡിഎസുകളിലായി 33,115 അങ്കണവാടികള്‍ പ്രവർത്തിക്കുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6