Skip to content

chithrodayamflashnews.com

October 18, 2026 8:35 pm
കൊച്ചി എളമക്കരയിൽ ഒഡിഷ സ്വദേശിയായ 32കാരനെ കൊന്നു റെയിൽവേ ട്രാക്കിൽ തളളിയതിനു കാരണം മകളെ പീഡിപ്പിക്കുന്നത് കണ്ടതിനാലെന്ന് യുവതിയുടെ മൊഴി. ചവറുകൂനയിൽ നിന്നാണ് എനിക്ക് ഇവനെ കിട്ടിയത്.. പെറ്റമ്മ തെരുവിൽ ഉപേക്ഷിച്ച കുഞ്ഞിനെ എടുത്ത് വളർത്തിയ യുവാവ്  3 പേരുടെ ദാരുണമായ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടക്കേസിലെ മുഖ്യപ്രതി സുഹൈൽ സജീവ് ജയിലിനുള്ളിൽ വെച്ച് നടത്തിയ രൂപമാറ്റമാണ് സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും വലിയ ചർച്ചയായത്.. കോച്ചിംഗ് ഇല്ലാതെ, ചാറ്റ് ജിപിടിയുടെ സഹായത്തോടെ സിവിൽ സർവീസ് പരീക്ഷയിൽ അഞ്ചാം റാങ്ക് നേടി 23 വയസുകാരി ഛവി സർദാന. രണ്ട് കുഞ്ഞുങ്ങളെയും ഭർത്താവിനെയും വിട്ട് അധ്യാപികയുടെ തിരോധാനം; പത്തുദിവസത്തെ അന്വേഷണത്തിനൊടുവിൽ പാലക്കാട് വാടകവീട്ടിൽ കണ്ടെത്തി.

പാര്‍ക്കിംഗിനെ ചൊല്ലി തര്‍ക്കം; പോലീസും യുവാവും തമ്മില്‍ കയ്യാങ്കളി.

മലപ്പുറം: വഴിയരികില്‍ വാഹനം പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടർന്ന് പോലീസും യുവാവും തമ്മില്‍ കയ്യാങ്കളി.

മലപ്പുറം കൊണ്ടോട്ടിയില്‍ വെള്ളിയാഴ്ചയാണ് സംഭവം.

സംഭവത്തില്‍ മലപ്പുറം സ്വദേശി നൗഫലിനെ പോലീസ് അറസ്റ്റുചെയ്തു. വാഹനത്തിലെത്തിയ നൗഫലും സഹോദരിയും ഹോട്ടലിന് മുന്നില്‍ വാഹനം നിര്‍ത്തുകയായിരുന്നു. ഗതാഗതക്കുരുക്ക് ഉള്ള സമയമായതിനാല്‍ ട്രാഫിക്ക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുദ്യോഗസ്ഥന്‍ വാഹനത്തിന്‍റെ ഫോട്ടോയെടുത്തു.

തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൈയാങ്കളിയിലെത്തിയത്. ഇതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട നൗഫലിനെയും സഹോദരിയേയും പോലീസ് ആശുപത്രിയിലെത്തിച്ചു. തുടർന്ന് ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതടക്കമുള്ള വകുപ്പുകള്‍ ചുമത്തി ഇയാളെ അറസ്റ്റ് ചെയ്തു.

സംഭവത്തില്‍ പോലീസുകാരനായ സദഖത്തുള്ളക്കെതിരെ നൗഫലിന്‍റെ സഹോദരി എസ്പിക്ക് പരാതി നല്‍കി

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6