Skip to content

chithrodayamflashnews.com

October 18, 2026 5:43 pm
കൊച്ചി എളമക്കരയിൽ ഒഡിഷ സ്വദേശിയായ 32കാരനെ കൊന്നു റെയിൽവേ ട്രാക്കിൽ തളളിയതിനു കാരണം മകളെ പീഡിപ്പിക്കുന്നത് കണ്ടതിനാലെന്ന് യുവതിയുടെ മൊഴി. ചവറുകൂനയിൽ നിന്നാണ് എനിക്ക് ഇവനെ കിട്ടിയത്.. പെറ്റമ്മ തെരുവിൽ ഉപേക്ഷിച്ച കുഞ്ഞിനെ എടുത്ത് വളർത്തിയ യുവാവ്  3 പേരുടെ ദാരുണമായ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടക്കേസിലെ മുഖ്യപ്രതി സുഹൈൽ സജീവ് ജയിലിനുള്ളിൽ വെച്ച് നടത്തിയ രൂപമാറ്റമാണ് സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും വലിയ ചർച്ചയായത്.. കോച്ചിംഗ് ഇല്ലാതെ, ചാറ്റ് ജിപിടിയുടെ സഹായത്തോടെ സിവിൽ സർവീസ് പരീക്ഷയിൽ അഞ്ചാം റാങ്ക് നേടി 23 വയസുകാരി ഛവി സർദാന. രണ്ട് കുഞ്ഞുങ്ങളെയും ഭർത്താവിനെയും വിട്ട് അധ്യാപികയുടെ തിരോധാനം; പത്തുദിവസത്തെ അന്വേഷണത്തിനൊടുവിൽ പാലക്കാട് വാടകവീട്ടിൽ കണ്ടെത്തി.

അന്വേഷണ റിപ്പോര്‍ട്ട് അതിജീവിതക്ക് നല്‍കണമെന്ന് ഹൈക്കോടതി; നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി.

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് ഹൈക്കോടതിയില്‍ തിരിച്ചടി. അതിജീവിതക്ക് അന്വേഷണ റിപോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദേശിച്ചു.

വിചാരണക്കോടതിക്കാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.

മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യു മാറിയ സംഭവത്തില്‍ വിചാരണക്കോടതിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പാണ് അതിജീവിതക്ക് കൈമാറുക. പകര്‍പ്പ് അതിജീവിതക്ക് നല്‍കരുതെന്ന ദിലീപിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. പകര്‍പ്പ് തനിക്ക് നല്‍കണമെന്ന ദിലീപിന്റെ ആവശ്യവും കോടതി തള്ളി.

നേരത്തെ വിചാരണക്കോടതി ഈ ആവശ്യം നിരസിച്ചതിനെ തുടര്‍ന്നാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരുന്നത്. പരാതിക്കാരിക്ക് റിപ്പോര്‍ട്ട് കിട്ടാന്‍ അവകാശമുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ജസ്റ്റിസ് കെ ബാബു അധ്യക്ഷനായ സിംഗിള്‍ ബഞ്ചാണ് ഹരജി പരിഗണിച്ചത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6