തിരുവനന്തപുരം കാസർഗോഡ് വന്ദേഭാരത് എക്സ്പ്രസ് മംഗളൂരു വരെ നീട്ടി റെയില്വേ ഉത്തരവ്
ആലപ്പുഴ വഴി തിരുവനന്തപുരത്ത് നിന്ന് കാസര്കോട്ടേക്ക് വരെ സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസ് മംഗളൂരു വരെ നീട്ടി റെയില്വേ ബോര്ഡ് ഉത്തരവിറക്കി. എന്നാൽ ഇത് എന്നുമുതല് തുടങ്ങുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഏറ്റവും ഉചിതമായ സമയത്ത് ഇത് നടപ്പാക്കുമെന്നാണ് ഉത്തരവില് പറയുന്നത്.
തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന വന്ദേഭാരത് രാത്രി 12.40-നാണ് മംഗളൂരുവില് എത്തുക. രാവിലെ 6.15ന് മംഗളൂരുവില്നിന്ന് പുറപ്പെടും
No Comment.