Skip to content

chithrodayamflashnews.com

October 18, 2026 5:42 pm
കൊച്ചി എളമക്കരയിൽ ഒഡിഷ സ്വദേശിയായ 32കാരനെ കൊന്നു റെയിൽവേ ട്രാക്കിൽ തളളിയതിനു കാരണം മകളെ പീഡിപ്പിക്കുന്നത് കണ്ടതിനാലെന്ന് യുവതിയുടെ മൊഴി. ചവറുകൂനയിൽ നിന്നാണ് എനിക്ക് ഇവനെ കിട്ടിയത്.. പെറ്റമ്മ തെരുവിൽ ഉപേക്ഷിച്ച കുഞ്ഞിനെ എടുത്ത് വളർത്തിയ യുവാവ്  3 പേരുടെ ദാരുണമായ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടക്കേസിലെ മുഖ്യപ്രതി സുഹൈൽ സജീവ് ജയിലിനുള്ളിൽ വെച്ച് നടത്തിയ രൂപമാറ്റമാണ് സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും വലിയ ചർച്ചയായത്.. കോച്ചിംഗ് ഇല്ലാതെ, ചാറ്റ് ജിപിടിയുടെ സഹായത്തോടെ സിവിൽ സർവീസ് പരീക്ഷയിൽ അഞ്ചാം റാങ്ക് നേടി 23 വയസുകാരി ഛവി സർദാന. രണ്ട് കുഞ്ഞുങ്ങളെയും ഭർത്താവിനെയും വിട്ട് അധ്യാപികയുടെ തിരോധാനം; പത്തുദിവസത്തെ അന്വേഷണത്തിനൊടുവിൽ പാലക്കാട് വാടകവീട്ടിൽ കണ്ടെത്തി.

സേവനം അവസാനിപ്പിക്കാൻ ​ഗൂ​ഗിൾ പേ; അമേരിക്കയടക്കം രാജ്യങ്ങളെ ബാധിക്കും.

ഓൺലൈൻ പേയ്മെന്റ് പ്ലാറ്റ്ഫോമുകളിൽ ഏറ്റവും ജനപ്രിയമായ ആപ്പാണ് ​ഗൂ​ഗിൾപേ. ഡിജിറ്റൽ ട്രാസാക്ഷനിൽ മുൻപന്തിയിലുള്ള ​ഗൂ​ഗിൾ പേ ഇപ്പോൾ‌ ചില രാജ്യങ്ങളിൽ സേവനം അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ്. അമേരിക്കയടക്കം രാജ്യങ്ങളിൽ ഗൂഗിൾ പേയുടെ സേവനം അവസാനിപ്പിക്കാനാണ് ​ഗൂ​ഗിളിന്റെ തീരുമാനം.

അമേരിക്കയിൽ ഗൂഗിൾ വാലറ്റിനാണ് കൂടുതൽ ഉപയോക്താക്കളുളളത്. ഇതാണ് ഗൂഗിൾ പേ സേവനം നിർത്താൻ കാരണം. ഗൂഗിൾ വാലറ്റ് എന്ന പുതിയ ആപ്പിലേക്ക് മാറാനാണ് ഉപയോക്താക്കൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ജൂൺ നാലാം തീയതി വരെയെ അമേരിക്കയിലെ ഗൂഗിൾ പേ സേവനം ലഭ്യമാകുകയുള്ളൂ.

​ഗൂ​ഗിൾ പേ സേവനം അവസാനിക്കുന്നതിന് മുന്നേ ഉപഭോക്താക്കളോട് ​ഗൂ​ഗിൾ വാലറ്റിലേക്ക് മാറണമെന്ന് നിർദേശിച്ചിട്ടുണ്ട്. ​ഗൂ​ഗിൾ പേയിലെ പേയ്മെന്റ് സംവിധാനത്തിന് സമാനമാണ് ​ഗൂ​ഗിൾ വാലറ്റിലെയും പേയ്മെന്റ് സംവിധാനം. ജൂണിന് ശേഷം ഉപഭോക്താക്കൾക്ക് ​ഗൂ​ഗിൾ പേയിലൂടെ ട്രാൻസാക്ഷൻ നടത്താൻ കഴിയില്ല. അമേരിക്കയിൽ അവസാനിപ്പിച്ചാലും ഇന്ത്യയിലും സിംഗപ്പൂരിലും ഗൂഗിൾ പേ നിലവിലെ രീതിയിൽതന്നെ സേവനം തുടരും.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6