Skip to content

chithrodayamflashnews.com

October 18, 2026 5:44 pm
കൊച്ചി എളമക്കരയിൽ ഒഡിഷ സ്വദേശിയായ 32കാരനെ കൊന്നു റെയിൽവേ ട്രാക്കിൽ തളളിയതിനു കാരണം മകളെ പീഡിപ്പിക്കുന്നത് കണ്ടതിനാലെന്ന് യുവതിയുടെ മൊഴി. ചവറുകൂനയിൽ നിന്നാണ് എനിക്ക് ഇവനെ കിട്ടിയത്.. പെറ്റമ്മ തെരുവിൽ ഉപേക്ഷിച്ച കുഞ്ഞിനെ എടുത്ത് വളർത്തിയ യുവാവ്  3 പേരുടെ ദാരുണമായ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടക്കേസിലെ മുഖ്യപ്രതി സുഹൈൽ സജീവ് ജയിലിനുള്ളിൽ വെച്ച് നടത്തിയ രൂപമാറ്റമാണ് സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും വലിയ ചർച്ചയായത്.. കോച്ചിംഗ് ഇല്ലാതെ, ചാറ്റ് ജിപിടിയുടെ സഹായത്തോടെ സിവിൽ സർവീസ് പരീക്ഷയിൽ അഞ്ചാം റാങ്ക് നേടി 23 വയസുകാരി ഛവി സർദാന. രണ്ട് കുഞ്ഞുങ്ങളെയും ഭർത്താവിനെയും വിട്ട് അധ്യാപികയുടെ തിരോധാനം; പത്തുദിവസത്തെ അന്വേഷണത്തിനൊടുവിൽ പാലക്കാട് വാടകവീട്ടിൽ കണ്ടെത്തി.

രാഹുലിന്റെ ഭാരത് ജോഡോ ന്യായ് യാത്രയിലേക്ക് അഖിലേഷ് യാദവും

കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് അലിഗഢിൽ പുനരാരംഭിച്ചു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കിയ സമാജ്‌വാദി പാർട്ടി അധ്യക്ഷനും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവും ഇന്ന് ആഗ്രയിൽ നിന്നുള്ള യാത്രയിൽ പങ്കെടുക്കും.
​​ലോക്‌സഭാ മണ്ഡലങ്ങളും 110 ജില്ലകളിലും സഞ്ചരിക്കും, മാർച്ച് 20 അല്ലെങ്കിൽ 21 ന് മുംബൈയിൽ സമാപിക്കും.
അതേസമയം രാജ്യത്ത് തൊഴിലില്ലായ്‌മ ഇല്ലെങ്കിൽ യുവാക്കൾ 12 മണിക്കൂർ മൊബൈൽ ഫോൺ ഉപയോഗിക്കില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി സംഭാലിൽ ഒരു സമ്മേളനത്തിൽ സംസാരിക്കവെയാണ് രാഹുൽ ഗാന്ധിയുടെ പരാമർശം. കോൺഗ്രസ് നേതാവിന്റെ ഭാരത് ജോഡോ ന്യായ് യാത്ര മൊറാദാബാദ്, അംറോഹ വഴി സംഭാലിലെത്തി, അവിടെ കോൺഗ്രസ്, സമാജ്‌വാദി പാർട്ടി നേതാക്കൾ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി വധേരയെയും സ്വീകരിച്ചു.
ചന്ദൗസിയിൽ സംസാരിച്ച രാഹുൽ ഗാന്ധി ഒരു യുവാവിനോട് എത്ര മണിക്കൂർ മൊബൈൽ ഉപയോഗിക്കുന്നുവെന്ന് ചോദിച്ചപ്പോൾ 12 മണിക്കൂർ എന്നായിരുന്നു അയാളുടെ മറുപടി. ഇതിനോട് പ്രതികരിച്ചുകൊണ്ടാണ് രാഹുൽ ഗാന്ധി പ്രസ്‌തുത പരാമർശം നടത്തിയത്. “ഇന്ത്യയിൽ തൊഴിലില്ല, അതുകൊണ്ടാണ് നിങ്ങൾ 12 മണിക്കൂർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത്, വൻകിട വ്യവസായികളുടെ മക്കൾ റീൽസ് കാണില്ല, അവർ 24 മണിക്കൂറും വരുമാനം നോക്കി ഇരിക്കുകയാണെന്ന് നിങ്ങൾക്കറിയാമോ?” അദ്ദേഹം ചോദിച്ചു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6