
മനുഷ്യരുടെ ജീവിതം റൊട്ടിയും വെണ്ണയും പോലെയത്രെ. നാം റൊട്ടിക്കുവേണ്ടി അദ്ധ്വാനിക്കുന്നു. രാപ്പകൽ ഭേദമില്ലാതെ ജീവിക്കാനുള്ള തത്രപ്പാടിൽ പലതും നാം വിസ്മരിക്കുന്നു. എങ്കിലും നാം ഓട്ടമാണ്. ഓടി വിജയിക്കുവാൻ. വിജയമത്രെ വെണ്ണ. വെണ്ണക്കായുള്ള സ്ഥിരോത്സാഹവും കഠിന അദ്ധ്വാനവും ആണ് റൊട്ടി. റൊട്ടിയും വെണ്ണയും എന്ന പ്രയോഗം തന്നെ ചിന്തനീയമത്രെ. ജീവിതം റൊട്ടി പോലെയും നേട്ടം വെണ്ണ പോലെയും ആകുന്നു. വെണ്ണ കടഞ്ഞാൽ സനേഹം, വാത്സല്യം ത്യാഗം കരുണ ദയ സഹനം ഇത്യാദികൾ കിട്ടുമെങ്കിൽ മനുഷ്യത്വം പ്രകടമായി കാണാനാകും. മനുഷ്യത്വം ഉള്ളിടത്ത് ഈശ്വരചൈതന്യം വിളയാടും. ഈശ്വരചൈതന്യമുള്ളിടത്ത് ഐശ്വര്യവും ശാന്തിയും സമാധാനവും വന്നു ചേരുന്നു. ജീവിതകാലഘട്ടം കുറച്ചു വർഷങ്ങളാണന്നും റൊട്ടിക്കുവേണ്ടി മല്ലിടാൻ ഈ ഭൂമി വിശാലമായിട്ട് നമുക്ക് ഈശ്വരൻ നൽകിയിരിക്കുന്നു. വാ കീറിയ ദൈവം ഇരയും നൽകിയിരിക്കുന്നു. അത് ശ്രദ്ധാപൂർവ്വം എടുത്തു കഴിക്കുക. അവിടെ വെണ്ണയുടെ സ്വാദ് രുചിക്കാനാകുന്നു. ഏതു രുചികളും നീണ്ടു നിൽക്കില്ല. കാരണം ജീവൻ എപ്പോൾ വേണമെങ്കിലും അണഞ്ഞുപോകാം. അണഞ്ഞുപോകുന്ന ജീവനെ എത്രമാത്രം കാത്തുസൂക്ഷിക്കാനാവുന്നുവോ അത്രമാത്രം നാം വിജയപരാജയങ്ങൾ അനുഭവിക്കാനാകുന്നു. അനുഭവം യഥാർത്ഥ ഗുരു പോലെ നമ്മളെ ഉണർത്തുന്നു. ഏതു ഉണർവും നല്ലതു തന്നെ. തെറ്റും ശരിയും മനസ്സിലാക്കുന്നിടത്ത് തെറ്റിനെ ആവർത്തിക്കാതെ മാറ്റി നിർത്താൻ കഴിയുന്നു. തികച്ചും ശരിയുള്ളിടത്ത് സന്തോഷവും ശാന്തിയും സമാധാനവും അനുഭവിക്കാനാകും. ശാന്തിയും സമാധാനവും ഉള്ളിടത്ത് ആനന്ദം ലഭിക്കും. മനസ്സിൻ്റെ ആനന്ദം അനുഭുതി പോലെ ആസ്വദിക്കുന്നു. ഈ ആസ്വാദനം തൃപതിപ്പെടുമ്പൊൾ സായൂജ്യം മോക്ഷം എന്നൊക്കെ നാം വിളിക്കുന്ന നിലവാരത്തിലേയ്ക്ക് നമ്മൾ ഉയർത്തപ്പെടും. ഏവർക്കും സുപ്രഭാതവും സുദിനവുംആയുരാരോഗ്യവും നേർന്നു കൊണ്ട് നന്ദി നമസ്ക്കാരം.
രചന :-
കെ.വിജയൻ നായർ
ഉല്ലാസ് നഗർ (മുംബൈ)
Mob. 9867 24 2601
No Comment.