
മനുഷ്യരുടെ ജീവിതത്തിൽ എറ്റവും നല്ല കാലം ഏതെന്നൊരു ചോദ്യം ഉണ്ടായാൽ സംശയമില്ല ഉത്തരം ഒരു പോലെയായിരിക്കും. ബാല്യകാലം നിഷ്ക്കളങ്കമായ സന്തോഷപരമായ ബാല്യകാലം അയവിറക്കാത്തവരായി ആരും കാണില്ല. കൂട്ടുകൂടി കളിച്ചതും മത്സരിച്ചതും തമ്മിൽ തല്ലിയതും വഴക്കിട്ടതും പെട്ടെന്ന് ഇണങ്ങിയതുമായുള്ള ബാല്യകാലം. ബാല്യത്തിൽ വിദ്യാഭ്യാസം നിർബന്ധമത്രെ. കളിക്കുക പഠിക്കുക എന്നതാണ് മിശ്രമമായ ലക്ഷ്യം. കുട്ടികൾ വളരുന്നതിന് അനുസരിച്ച് അറിവും ബോധവും ജ്ഞാനവും നേടുന്നു. ഭാവിയുടെ വാഗ്ദാനമാണ് അവർ. മലിനമല്ലാത്ത നിഷ്ക്കളങ്കമായ നിർമ്മലമായ മനസ്സുള്ള കുട്ടികളിൽ ദൈവത്തെ കാണാനാകും. നാം തെല്ല് ഹിതപരിശോധനയ്ക്ക് തയ്യാറായാൽ നമ്മൾ നമ്മുടെ കുട്ടികളോടൊപ്പം ചിലവഴിക്കാൻ സമയം കണ്ടെത്താറുണ്ടോ? ഇല്ല എന്നതു തന്നെയാണ് ഉത്തരം. നമ്മൾ നമ്മുടെ മക്കളെ സ്നേഹിക്കുന്നു. വാത്സല്യത്താൽ കുട്ടികൾക്ക് ഒരു കുറവും വരാതിരിക്കാനുള്ള കരുതലും കൈക്കൊള്ളുന്നു. പക്ഷെ അവരുടെ കൂടെ കളിക്കാനൊ സംവാദത്തിനോ ഒന്നും നമ്മൾ തയ്യാറാകുന്നില്ല. പലർക്കും ജീവിതത്തിൻ്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള തത്രപ്പാടിൽ കുട്ടികളോടൊത്ത് ചിലവഴിക്കാൻ സമയം കിട്ടാറില്ല. ഓർക്കുക നാം ഇവിടെ കുട്ടികളോടു ചെയ്യുന്ന പ്രഥമ അപരാധമത്രെ അത്. കുട്ടികൾ അവരുടെ ഉള്ളിലെ നല്ലതും ചീത്തയും ആയ സംശയ നിവാരണത്തിന് രക്ഷിതാക്കൾ കൂടെയില്ലങ്കിൽ അവർ കൂട്ടുകാരോട് അന്യരോട് പങ്കു വയ്ക്കാൻ നിർബന്ധ രാകും. അത് കുട്ടികൾ മനസ്സുകൊണ്ട് രക്ഷകർത്താക്കളിൽ നിന്ന് അകലാനെ സഹായിക്കൂ. നാം അരമണിക്കൂറെങ്കിലും കണ്ടെത്തി കുട്ടികളുമായി ചിലവിട്ടാൽ കുട്ടികൾ മനസ്സു തുറന്ന് വിഷമങ്ങളും സന്തോഷങ്ങളും സംശയങ്ങളും നമ്മോട് പങ്കുവയ്ക്കുകയും ചെയ്യും. അതോടൊപ്പം രക്ഷകർത്താക്കൾക്കു് കുട്ടികളെ പൂർണ്ണമായും മനസ്സിലാക്കാനും കഴിയുന്നു. മാത്രമല്ല നമുക്ക് കുട്ടികളിൽ സ്വാധീനം കൊണ്ടുവരാനുമാകുന്നു. അതുവഴി ഹൃദയബന്ധം ദൃഢമാക്കാനും ഊഷ്മളമാക്കാനും കഴിയുന്നു. ഒരു കുട്ടി വഴി തെറ്റുന്നുവെങ്കിൽ തീർച്ചയായും രക്ഷകർത്താക്കൾ തന്നെയായിരിക്കും ഉത്തരവാദികൾ. നാം നമ്മുടെ കുട്ടികൾക്ക് മാർഗ്ഗദർശിയായിരിക്കണം. നമ്മളുടെ കുട്ടികളോടുള്ള അടങ്ങാത്ത സ്നേഹവും വാത്സല്യവും നൽകുന്നുതോടൊപ്പം നല്ല സംസ്ക്കാരവും നൽകണം. നല്ല സംസ്ക്കാരം നൽകണമെങ്കിൽ പ്രകടമായ മാറ്റങ്ങൾ നമ്മുടെ ചിന്തകളിലും പ്രവർത്തികളിലും ഉണ്ടായിരിക്കണം. മാറ്റങ്ങളോടുള്ള നമ്മൾ കുട്ടികളോടൊത്തുള്ള സമയം ചിലവിടുമ്പോൾ അവർക്ക് നമ്മൾ നൽകുന്നത് വലിയ സംസ്ക്കാരമായിരിക്കും. എങ്ങനെ പെരുമാറുക എങ്ങനെ സംസാരിക്കുക സ്നേഹം വാത്സല്യം ദയ കരുണ ത്യാഗ മുതലായവയിൽ എങ്ങനെ ആകൃഷ്ടരായി ഉൾക്കൊണ്ട് കർമ്മങ്ങളെ പരിപാലിക്കുക അവരെ നാം പഠിപ്പിച്ചിരിക്കണം. അതിനൊക്കെ സമയം കുട്ടികളോടൊത്തു കണ്ടെത്തുക രക്ഷകർത്താവിൻ്റെ കർത്തവ്യമാണ്. ഒരു നല്ല പൗരനെ വാർത്തെടുക്കുക എന്നതിൽ രക്ഷകർത്താവിൻ്റെ പ്രഥമ പങ്ക് അനിഷ്യേധ്യമത്രെ. ഭാരത സംസ്ക്കാരത്തിൻ്റെ ഭാഗമായി നമ്മളുടെ കുട്ടികളെ മാറ്റിയെടുക്കാൻ നാം സമയം കണ്ടെത്തി അവരോടൊപ്പം കൂടുവാൻ നമ്മൾ തയ്യാറായാൽ തീർച്ചയായും ഒരു കുട്ടി പോലും തിന്മയുടെ പാതയിലൂടെ നടക്കുകയില്ല. ഏവർക്കും സുപ്രഭാതവും സുദിനവും ആയുരാരോഗ്യവും നേർന്നു കൊണ്ട് നന്ദി നമസ്ക്കാരം.

രചന :-
കെ.വിജയൻ നായർ
ഉല്ലാസ് നഗർ (മുംബൈ)
Mob. 9867 24 2601
No Comment.