Skip to content

chithrodayamflashnews.com

Asnap 1409

റ​മ​ദാ​ൻ പടിവാതിൽക്കൽ -വ​ര​വേ​ൽ​ക്കാ​നൊ​രു​ങ്ങി പ​ള്ളി​ക​ളും ഭ​വ​ന​ങ്ങ​ളും

:പരിശുദ്ധ റ​മ​ദാ​ൻ വ്ര​താ​രം​ഭ​ത്തി​ന് ദി​വ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കേ പ​ള്ളി​ക​ളും ഭ​വ​ന​ങ്ങ​ളും ത​കൃ​തി​യാ​യ ഒ​രു​ക്ക​ത്തി​ലാ​ണ്. റ​മ​ദാ​ൻ മാ​സ​ത്തി​നു​ മു​മ്പേ വീ​ടു​ക​ളി​ൽ ന​ട​ത്താ​റു​ള്ള ശു​ദ്ധി​ക​ല​ശ​മാ​യ ന​ന​ച്ചു​കു​ളിയും ശുചീകരണ പ്രവർത്തനങ്ങളും ഗ്രാമ നഗര ഭേദമന്യേ നടക്കുകയാണ്.പ​ള്ളി​ക​ൾ പെ​യി​ന്റ​ടി​ച്ചും പാ​യ​ക​ളും കാ​ർ​പ​റ്റു​ക​ളു​മെ​ല്ലാം മാ​റ്റി​വി​രി​ച്ചും അം​ഗ​ശു​ദ്ധി വ​രു​ത്തു​ന്ന ഹൗ​ളു​ക​ൾ വൃ​ത്തി​യാ​ക്കി​യും ന​വീ​ക​രി​ക്കു​ന്നു​ണ്ട്. റ​മ​ദാ​നി​ലെ 17ാം രാ​വി​ലും 27ാം രാ​വി​ലും പ​ള്ളി​ക​ളി​ൽ പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ളു​ണ്ടാ​കും. വ്ര​ത​ശു​ദ്ധി​യു​ടെ, ആ​ത്മ​സം​സ്​​ക​ര​ണ​ത്തി​ന്റെ 30 രാ​പ്പ​ക​ലു​ക​ൾ താ​ണ്ടു​ന്ന​തോ​ടെ പെ​രു​ന്നാ​ളി​നെ വ​ര​വേ​ൽ​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​വും നാട് . ഇ​ത്ത​വ​ണ കേരളത്തിൽ ​വ്ര​തം ക​ഠി​ന ചൂ​ടി​ലാ​ണെ​ങ്കി​ലും റ​മ​ദാ​ൻ പ​ടി​ക​ട​ന്നെ​ത്തു​ന്ന സ​ന്തോ​ഷ​ത്തി​ലും പ്ര​തീ​ക്ഷ​ക​ളി​ലു​മാ​ണ് വി​ശ്വാ​സി​ക​ൾ.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6