
ബന്ധങ്ങളാൽ നിറഞ്ഞു നിൽക്കുന്നു ഒരോ ജീവിതവും. അച്ഛൻ, അമ്മ, മക്കൾ, സുഹൃത്തുക്കൾ, അയൽക്കാർ അങ്ങനെ പോകുന്നു ബന്ധങ്ങളുടെ നിരകൾ. അവിടെ വാക്കുകൾ കൊണ്ടോ പ്രവൃത്തികൾ കൊണ്ടോ പ്രതിബന്ധങ്ങൾ സൃഷ്ടിക്കാതിരിക്കുക നമ്മുടെ കർത്തവ്യമത്രെ. ഫലപ്രദമായ ബന്ധങ്ങൾ വളർത്തണം. നിലനിർത്തണം. അതിൽ നമ്മൾ തൽപ്പരരാകുക. അവിടെ ജനിക്കുന്ന തടസ്സങ്ങളെ നീക്കാനുള്ള ഉത്തരവാദിത്വവും നമ്മളിൽ തന്നെ നിക്ഷിപ്തമത്രെ. സത്യവിരുദ്ധമായ പ്രവർത്തനങ്ങളിലാണ് പ്രതിബന്ധങ്ങൾ വന്നു ചേരുന്നത്. പ്രതിബന്ധങ്ങളിൽ അല്ലങ്കിൽ തടസ്സങ്ങളിൽ മനസ്സിൻ്റെ കഷ്ടനഷ്ടങ്ങൾ നമ്മളെ പാടെ ഉലച്ചെന്നു വരാം. തകർത്തെന്നു വരാം. അതു വന്നു ചേർന്ന വഴികളിൽ ബോധവാന്മാരാകുമ്പോൾ അതിനെ തരണം ചെയ്യാനുള്ള പോംവഴി വന്നു ചേരുന്നു. ബോധ ശൂന്യരോ പട്ടു പോകുകയോ ചെയ്യുന്നു. സ്വാർത്ഥതയും ദുരാഗ്രഹവും അത്യാഗ്രഹവും അതിമോഹവും അസൂയയും കുശുമ്പും ചതിയും വഞ്ചനയും ദ്രോഹവും കൊല്ലും കൊലയും ഒക്കെ മനുഷ്യൻ്റെ മുഖം മൂടിയത്രെ. മനുഷ്യനു തടസങ്ങൾ ഉണ്ടാക്കുന്നവയത്രെ. ഇവകൾ എടുത്തണിയുമ്പോൾ തുടക്കത്തിൽ കൂടുതൽ പ്രതീക്ഷകളും സംതൃപതിയും നൽകുമെങ്കിലും ശാശ്വതമല്ല. അത് മനുഷ്യത്വത്തെ കാർന്നുതിന്നും. പിന്നെ കാൻസർ പോലെ ശരീരത്തിനേയും മനസ്സിനേയും നശിപ്പിക്കും. അത്തരം അവസ്ഥയ്ക്ക ചികത്സയുണ്ടോ എന്നു ചോദിച്ചാൽ ഉണ്ട്. അതിനു മുകളിൽപ്പറഞ്ഞ ബാധ്യതകളെ പാടെ ഉപേക്ഷിക്കുക. സത്യത്തിൽ, ധർമ്മത്തിൽ, നീതിയിൽ, സ്നേഹത്തിൽ, വാത്സല്യത്തിൽ, ദയയിൽ, കരുണയിൽ, ത്യാഗത്തിൽ സഹനത്തിൽ ജീവിക്കുവാൻ തയ്യാറാകണം. ഈശ്വരവിശ്വാസവും ഈശ്വര ഭയവും ഉണ്ടായിരിക്കണം. തടസ്സങ്ങളെ മറികടാക്കാനുള്ള ഉപായങ്ങളായി. അതിലൂടെ സഞ്ചരിക്കു ഫലപ്രദമായ ബന്ധങ്ങളെ വളർത്താനും നിലനിർത്താനും ഏവർക്കു സാധിക്കും. ഏവർക്കും സുപ്രഭാതവും സുദിനവും ആയുരാരോഗ്യവും നേർന്നു കൊണ്ട് നന്ദി നമസ്ക്കാരം.

രചന :-
കെ.വിജയൻ നായർ
ഉല്ലാസ് നഗർ (മുംബൈ)
Mob.9867 24 2601
No Comment.