Skip to content

chithrodayamflashnews.com

November 28, 2026 6:07 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)
Asnap 1393

മരണം മഹത്വമായ കവാടം.(ഇന്നത്തെ ചിന്താവിഷയം)

Asnap 750

ജനനവും മരണവും ഒരു നാണയത്തിൻ്റെ ഇരുവശമത്രെ. ജനിച്ച ഏല്ലാവരും മരണത്തിനു കീഴടങ്ങിയേ മതിയാവൂ. ഇതൊരു പ്രകൃതി പ്രതിഭാസമത്രെ. ആ കീഴ് വഴക്കത്തെ നിരോധിക്കാനാർക്കും ആകില്ല. ജന്മം കൊണ്ട നമ്മൾ എല്ലാവരും മരണത്തെ ഒരു ദിവസം സ്വീകരിച്ചേ മതിയാവൂ. മരണത്തെ സന്തോഷപൂർവ്വം സ്വീകരിക്കുന്നതിനു പകരം ഭയപ്പെടുകയാണ് ഏവരും ചെയ്യുക. മരിക്കാൻ എനിക്കു മനസ്സില്ല എന്നു പറയുന്നതു പോലെ ജീവിക്കുന്നു മനുഷ്യർ. പ്രകൃതിയിലുള്ള സർവ്വ ജീവജാലങ്ങൾക്കും നാശമുണ്ട്. മനുഷ്യനെ സംബന്ധിച്ചോളം മരണം അനിവാര്യമാണ്. അതിനെ മഹത്വമായിട്ട് കണ്ടെങ്കിലേ സന്തോഷപൂർവ്വം സ്വീകരിക്കാനാവൂ. ലോകത്ത് എൻ്റെ കണ്ണിലെ വലിയ അത്ഭുതം മരണം തന്നെ, കാരണം നമ്മുടെ ചുറ്റുപാടുകളിൽ മരണം അനുദിനം കണ്ടിട്ടും നമ്മൾ ചിരിച്ചും തമാശയും പറഞ്ഞു ജീവിക്കുന്നു. നമുക്കും ഇതുപോലെ ഒരു ദിനം വന്നു ചേരുമെന്ന് ആരും ചിന്തിക്ക പോലും ചെയ്യുന്നില്ല എന്നത് വലിയ അത്ഭുതമല്ലേ. നമ്മുടെ ഗീതാകാരൻ്റെ അഭിപ്രായത്തിൽ മരണം മുഷിഞ്ഞ വസ്ത്രത്തെ മാറ്റുന്നതു പോലെയാണ്. ആത്മവ് ശരീരത്തെ ഉപേക്ഷിക്കുന്നതാണു്. ആത്മാവിനു മരണമില്ല . മരണം ദേഹത്തിനാണ്. ജീർണ്ണിക്കുന്ന ശരീരത്തെ ഉപക്ഷിക്കുന്നതത്രെ മരണം. ആത്മാവു വീണ്ടും ശരീരം സ്വീകരിച്ച്‌ പുതുവസ്ത്രമുടുത്തു വരുന്നതത്രെ ജനനം. ജനനം നമുക്ക് സന്തോഷം പകരുമ്പോൾ മരണം ദുഃഖം നൽകുന്നു. ഏതു ദു:ഖവും വേർപാടും സഹിക്കാനുള്ള സന്മനസ്സ് എല്ലാവരിലും നിക്ഷിപ്തമായിരിക്കുന്നു. ആരും മരണം കണ്ടിട്ട് കൂടെ മരിക്കുന്നില്ല. അതും മറ്റൊരു പ്രതിഭാസമത്രെ. മനുഷ്യർ ജീവിതം നയിച്ചു അന്ത്യത്തിൽ മരണത്തിൻ്റെ കവാടത്തിൽ എത്തപ്പെടുന്നു. എല്ലാ ദുരിതങ്ങളിൽ നിന്നും സുഖദു:ഖങ്ങളിൽ നിന്നും മോചനം. ശാന്തിയും സമാധാനവും വന്നു ചേരുന്നതുപോലെ നിതാന്ത നിദ്ര. അതത്രെ മരണം. മരണത്തെ മഹത്വൽക്കരിക്കുക ഉയർന്ന ചിന്തകൾ കൊണ്ടേ സാധിക്കു. അതില്ലാത്തവർക്ക് കണ്ണീരൊഴുക്കുവാനേ കഴിയൂ. ചിലർ ജഡത്തെ കുളിപ്പിച്ച് ഇരുത്തി വാദ്യഘോഷങ്ങളുമായിട്ട് ശ്മശാനത്തിലോട്ടു നീങ്ങുന്നവരുണ്ട്. മറുചിലർ ശവമഞ്ചലുകൾ ചുമന്ന് റാം റാം സത്യമാണ് എന്നു ചൊല്ലി ശ്മശാനത്തിലോട്ട് നീങ്ങുന്നവരുണ്ട്. നിത്യസത്യമായ മരണത്തെ പുൽകാതെ മറ്റൊരു മാർഗ്ഗവും മനുഷ്യനുൾപ്പടെ ജീവജാലങ്ങൾക്കില്ല. ഏവർക്കും സുപ്രഭാതവും സുദിനവും ആയുരാരോഗ്യവും നേർന്നു കൊണ്ട് നന്ദി നമസ്ക്കാരം.

Asnap 516

രചന :-
കെ.വിജയൻ നായർ
ഉല്ലാസ് നഗർ (മുംബൈ)
Mob. 9867 24 2601

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6