
പൊതുവെ സമൂഹത്തിനിടയിൽ എന്തിനും ഏതിനും പറയുന്ന വാക്കുകളത്രെ ഇല്ല പറ്റില്ല. ഒരു തരം നെഗറ്റീവായ ചിന്തകളോ പ്രതികരണങ്ങളോ മനുഷ്യരുടെ ഇടയിൽ മുന്നിൽ നിൽക്കുന്നു. ഇത്തരം ആൾക്കാർ മിക്കപ്പോഴും മടിയന്മാരായിരിക്കും. മേലനങ്ങി അദ്ധ്വാനിക്കാനോ സമചിത്തതയോടെ കാര്യങ്ങൾ നീക്കാനോ അവരാലാവില്ല. അതിനു പകരം നിരുത്സാഹങ്ങളെ വളർത്താൻ താൽപ്പര്യപ്പെടുന്നു. തെറ്റും ശരിയും അന്വഷിക്കാതെ കാര്യവിവരങ്ങൾ അറിയാതെ കേട്ടപാടെ ഇല്ല പറ്റില്ലായെന്നു പ്രതികരിക്കാൻ തൽപ്പരരാണ് അവർ. ജീവിതം ധന്യമാക്കണമെന്നോ ജീവിതത്തെ ഉത്തമ പാതകളിലൂടെ നയിക്കണമെന്നോ അവർക്ക് ചിന്തയില്ല, താൽപ്പര്യമില്ല. ഉണ്ടും ഉടുത്തും ഉറങ്ങിയും കാലം കഴിക്കുക. അത്രമാത്രം. കുടുംബത്തിനോ സമൂഹത്തിനോ യാതൊരു പ്രയോജനങ്ങളും ഇല്ലാത്ത ഇത്തരം കൂട്ടരിൽ നിന്നും അകലം പാലിക്കുക ആഭികാമ്യമത്രെ. കപടതയും വഞ്ചനയും ചതിയും നിറഞ്ഞ ലോകത്ത് ഇത്തരക്കാർ തഴച്ച് വളരും. കഠിനാദ്ധ്വാനവും പ്രതിബദ്ധതയും ഉള്ളവരെപ്പോലും ഇത്തരക്കാർ തകർത്തു കളയുന്ന പ്രവണത കണ്ടു വരുന്നു. അതിനായിട്ട് അവർ ഉപയോഗിക്കുന്ന മാർഗ്ഗം പരദൂഷണമത്രെ. അതിൽ വെന്തുരുകുന്ന നല്ല മനുഷ്യരെ നമുക്ക് ചുറ്റും കാണാനാകും. ഇല്ല പറ്റില്ല എന്ന ചിന്താഗതിക്കാർക്ക് മോചനമില്ലേ എന്ന ചോദ്യം അനിവാര്യമത്രെ. ഉത്തരം ഉണ്ട് എന്നു തന്നെയാണ്. സ്വയം പശ്ചാത്തപിക്കുകയും പ്രായശ്ചിത്തം ചെയ്യുന്നിടത്ത് വഴികൾ തുറക്കുന്നു. നന്മയുടെ പാതകൾ സുഖമുള്ള യാത്ര നൽകും. അതിനു തയ്യാറാകാനുള്ള മനസ്സാണ് വേണ്ടത്. പാപികളായി ആരും ജനിക്കുന്നില്ല. നിഷ്ക്കളങ്കമായ ബാല്യകാലം മലിനപ്പെടുന്നിടത്ത് കപടത തഴച്ചുവളരും. കപടത ശീലമാക്കുന്നിടത്ത് ചെകുത്താൻ്റെ വാസം കാണാനാകും. അതുകൊണ്ടു ഏവരും ഈശ്വര ചിന്തകളേ വികസിപ്പിച്ച് നെഞ്ചിലേറ്റി നന്മയുടെ ഭാഗമാകൂ. ഇല്ല പറ്റില്ല എന്ന സിദ്ധാന്തം മഞ്ഞുരുകുന്നതുപോലെ ഉരുകി ഇല്ലാതാകും. ഏവർക്കും സുപ്രഭാതവും സുദിനവും ആയുരാരോഗ്യവും നേർന്നു കൊണ്ട് നന്ദി നമസ്ക്കാരം.

രചന :-
കെ. വിജയൻ നായർ,
ഉല്ലാസ് നഗർ (മുംബൈ)
Mob. 9867242601
No Comment.