Skip to content

chithrodayamflashnews.com

November 28, 2026 6:06 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

പരദൂഷണങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കുക.(ഇന്നത്തെ ചിന്താവിഷയം)

 

പൊതുവേ സമൂഹത്തിൽ കണ്ടുവരുന്ന വ്യാധിയത്രെ പരദൂഷണവും വ്യാജ വാർത്തകളും. ദുഷിച്ച സ്വഭാവത്തിൻ്റെ ഉടമകളായിരിക്കും ഇതിൻ്റെയൊക്കെ പിന്നിൽ ഉണ്ടാകുക. അവരുടെ ഇത്തരം പ്രവർത്തികൾക്കു അവരുടെ വികലമായ മനസ്സു തന്നെ. അവർ നേടുന്ന സംതൃപ്തി മറ്റുള്ളവർക്ക് ആഘാതമായി ഭവിക്കുന്നു. പലപ്പൊഴും പരദൂഷണവും വ്യാജ വാർത്തകളും അഭിമുഖികരിക്കേണ്ടവർ ജീവിതത്തിൽ തളർന്നു വീഴുന്നതു കാണാം. വ്യാജവാർത്തകളെ ഭയന്ന് നിരാശയിൽ മുങ്ങി ജീവിതം വഴിമുട്ടി നിൽക്കുമ്പോൾ ജീവിതത്തിൽ നിന്നും ഒളിച്ചോടുന്നവരെയും കാണാം. എങ്ങനെ പരദൂഷണത്തെയും വ്യാജ വാർത്തകളേയും അകറ്റി നിർത്താനാവും. പരദൂഷണക്കാരെയും വ്യാജ വാർത്ത പരത്തുന്നവരെയും എങ്ങനെ നേരിടണം. ഇവിടെ മനസ്സിൻ്റെ തീവ്രതയ്ക്കു പ്രധാന്യം വേണം. എന്തിനേയും ഏതു വെല്ലുവിളിയേയും നേരിടാനുള്ള ചങ്കൂറ്റമത്രെ ആവശ്യം. ഇങ്ങനെ മനസ്സിനെ പാകപ്പെടുത്തുവാനാകുമെങ്കിൽ ഒരു പരദൂഷണവും വ്യാജ വാർത്തകളും അതിജീവിക്കില്ല. ഇനി പരദൂഷണക്കാരെ എങ്ങനെ നല്ല ശീലരാക്കാനാവും. അവരുടെ വ്യാജവാർത്തകൾക്കു എങ്ങനെ അറുതി നൽകാനാവും. പൈശാചികതയുടെ ദുഷ്ടതയുടെ പ്രതീകങ്ങളായവരെ നന്നാക്കാനാവില്ല എന്നതാണ് വാസ്തവം. അവരുടെ പുഴുവരിക്കുന്ന മനസ്സിൻ്റെ ജീർണ്ണതയ്ക്കു് ഒരു മരുന്നും പ്രയോജനപ്പെടില്ല. കാരണം ആട്ടിൻ തോലണിഞ്ഞ ചെന്നായ്ക്കളാണവർ. അവർ ചെന്നായ്ക്കളുടെ സ്വഭാവം കാട്ടികൊണ്ടേയിരിക്കും. മറിച്ചാകണമെങ്കിൽ പ്രായശ്ചിത്ത മനസ്ക്കരായി അവർ പരിവർത്തരാകണം. അതിന് ആഴത്തിൽ ഈശ്വര ചിന്ത വേരോടണം. അതിനായി സങ്കീർത്തനങ്ങളിലും ഈശ്വരസേവകളിലും മനസ്സിനെ തിരിച്ചുവിടണം. അതിനൊക്കെ സ്വയം തയ്യാറായാൽ അവരുടെ ജീർണ്ണതയിൽ നിന്നും മോചനം ലഭിക്കാനാവും. ഏവർക്കും സുപ്രഭാതവും സുദിനവും ആയൂരാരോഗ്യവും നേർന്നു കൊണ്ട്, നന്ദി, നമസ്ക്കാര0

രചന :-
കെ. വിജയൻ നായർ
ഉല്ലാസ് നഗർ (മുംബൈ)
Mob. 9867 242601

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6