Skip to content

chithrodayamflashnews.com

November 28, 2026 5:54 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

വിഷുക്കണി.(ഇന്നത്തെ ചിന്താവിഷയം .)

കേരളത്തിൻ്റെ തനതായ ആഘോഷങ്ങളിൽ ഒന്നാണ് വിഷു. വിഷു ദിനം വരുന്നത് മേടമാസം ഒന്നാം തിയ്യതി. ജോതിഷ പരമായി വിഷു സംക്രമത്തിലാണ് വിഷുക്കണി കാണുക. ഇന്ന് രാവിലെ 6 മണി വരെ സമയം ചിട്ടപ്പെടുത്തിയിരിക്കുന്നു. വിഷുക്കണി ഒരുക്കി അത് കാണുക മനസ്സിനും ശരീരത്തിനും ഒരു പോലെ ഐശ്വര്യവും സന്തോഷവും പ്രദാനം ചെയ്യും. കണികാണാൽ ഗുരുവായൂരപ്പനുമായിട്ട് ബന്ധപ്പെടുത്തിയിരിക്കുന്നു. ഗുരുവായൂർ പ്രധാനമായ കണിയൊരുക്കലും കണി കാണൽച്ചടങ്ങുകളും ഒരോ വീടുകളിലേയ്ക്കും പകർന്നു നൽകിയതു പോലെ വീടുകളിൽ കണിയൊരുക്കുന്നു. തേച്ചു കഴുകി വൃത്തിയാക്കിയ ഓട്ടുരുളിയിൽ വെള്ളിരിക്ക, മത്തങ്ങ. കുമ്പളങ്ങ, പടവലങ്ങ മുതലായ പച്ചക്കറികൾ, ചക്ക. മാങ്ങ, കദളിപ്പഴം മുതലായ പഴവർഗ്ഗങ്ങൾ, അഷ്ടമംഗല്യം, വാൽകണ്ണാടി, വസ്ത്രം, നാണയം, സ്വർണ്ണം മുതലായവകൾ ശേഖരിച്ച്, ചങ്ങഴിയിൽ നെല്ലും അരിയും നിറച്ച്, തുളസിമാലയണിഞ്ഞ കൃഷ്ണ വിഗ്രഹം വച്ച്, കണിക്കൊന്നയാൽ അലങ്കരിച്ച്, നെയ് വിളക്ക് കൊളുത്തി, വെറ്റില പാക്കു വച്ച് കണിയൊരുക പതിവായ ചടങ്ങാണ്. ഒരോന്നിനും ഉള്ള പ്രാധാന്യം വെവ്വേറയത്രെ. വെള്ളിരിക്കാ കണിയിൽ മുൻപന്തിയിൽ നിൽക്കുന്നു. ഇതു കണി കാണുക കാർഷീക സമൃദ്ധിയുടെ ഫലം ഒരുവർഷത്തെ നൽകുന്നു. അന്നാദി കാര്യങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകില്ലന്നു സങ്കൽപ്പം. അതുപോലെ കണ്ണാടി, കണിക്കൊന്ന, നാണയം, സ്വർണ്ണം ഇത്യാദികളില്ലാതെ കണിയില്ല. ഇവ കാണുക ഐശ്വര്യത്തിൻ്റെ ഫമത്രെ. നിലവിളക്കും ഭഗവാനും അലക്കിയ വസ്ത്രവും അഷ്ടമംഗല്യവും കിണ്ടിയിൽ വെള്ളവും ചങ്ങഴികളിൽ അരിയും നെല്ലും സർവ്വ ഐശ്വര്യത്തിൻ്റെയും ഫലം നൽകുന്നു. വീട്ടിലെ മുതിർന്ന സ്ത്രീ കണിയൊരുക്കി വച്ച് ദീപം കൊളുത്തി വീട്ടിലെ ഒരോരുത്തരേയും വിളിച്ചുണർത്തി അവരുടെ കണ്ണുപൊത്തി കണിയൊരുക്കിയതിനു മുന്നിൽ നിർത്തി കണി കാണിക്കുക പതിവാണ്. നിലവിളക്കു കണി കാണുക ദീർഘസുമംഗലിഫലവും ദാമ്പത്യ ഭദ്രതയും പ്രദാനം ചെയ്യുന്നു എന്നു വിശ്വാസം. വസ്ത്രം അലക്കിയതായിരിക്കണം. ഭഗവാനും കണിക്കൊന്നയും ഈശ്വരാധീനത്തെ സൂചിപ്പിക്കുന്നതു മാത്രമല്ല ഐശ്വര്യവും ലഭിക്കുന്നു. അങ്ങനെ വിഷുക്കണി കണ്ട് കുളിച്ചൊരുങ്ങി അടുത്ത ക്ഷേത്രങ്ങളിൽ ദർശനം നടത്തി വീട്ടിലെത്തുന്നതോടെ മുതിർന്നവർ കൈനീട്ടം നൽകുന്ന ചടങ്ങായി, ഒന്നിച്ചിരുന്ന പ്രാതലും ഉച്ചഭക്ഷണവും കഴിച്ച് വിഷു ആഘോഷങ്ങളായി. ഒരു വർഷം നീണ്ടു നിൽക്കുന്ന സർവ്വ ഐശ്വര്യവും വിഷുക്കണിയിലൂടെ നേടുന്നു എന്ന് വിശ്വാസം. ഏവർക്കും സുപ്രഭാതവും സുദിനവും ആയൂരാരോഗ്യവും വിഷു ആശംസകളും നേർന്നു കൊണ്ട് നന്ദി നമസ്ക്കാരം.

രചന :-
കെ. വിജയൻ നായർ
ഉല്ലാസ് നഗർ (മുംബൈ)
Mob. 9867 242601

Asnap 1221

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6