
ആസൂത്രണം ഏതു പ്രവൃത്തി ചെയ്യുമ്പോഴും ഉണ്ടായിരിക്കണം. ആസൂത്രണമില്ലാത്ത പ്രവൃത്തികൾ വിജയം കാണില്ല. പരാജയപ്പെടുമ്പോൾ ദുഃഖിതരാകുകയും ദുഃഖം മനുഷ്യരെ വേദനിപ്പിക്കുകയും താഴ്ത്തികെട്ടുകയും ചെയ്യുന്നു. അതു കൊണ്ടു തന്നെ ആസൂത്രണ പ്രക്രിയ പരമപ്രാധാന്യമേറി മനുഷ്യജീവിതത്തെ സന്തോഷകരമാക്കുന്നു. വസ്തുനിഷ്ഠമായ ചിട്ടപ്പെടുത്തലുകൾ പ്രവൃത്തികൾക്കു മികവേറുകയും മികവുള്ള പ്രവൃത്തികൾ വിജയപ്രാപ്തിയിൽ പരിയവസാനിക്കുകയും ചെയ്യുന്നു. ഏതു വിജയവും ആനന്ദം നൽകുന്നു. ഏത് ആനന്ദവും സത്യാധിഷ്ഠിതമായിരിക്കും. സത്യം ഈശ്വരനാണ്. സത്യം മാത്രമേ വിജയിക്കൂ. അങ്ങനെ വരുമ്പോൾ ഏതു വിജയവും സത്യത്തിൻ്റെ വിജയമാണ്. സത്യത്തിൻ്റെ വിജയം ഈശ്വരൻ്റെ വിജയമായിരിക്കും. ഈശ്വരൻ ഉള്ളിടത്ത് മറ്റൊന്നും ആവിശ്യമില്ല. അവിടെ എല്ലാ സദ് ഗുണങ്ങളും കാണാൻ കഴിയും. സ്നേഹം വാത്സല്യം ദയ കരുണ ത്യാഗം സഹനം ഇത്യാദികളുടെ വിളനിലമായിരിക്കും. ഒരു പൈശാചീക ശക്തിക്കും പ്രവേശനം ഉണ്ടാകില്ല. ഉച്ചനീചത്വങ്ങളോ, അസൂയ കുശുമ്പ് വഞ്ചന ചതി ദ്രോഹം മുതലായ ദുഷ് ഗുണങ്ങളോ സ്വാധീനിക്കില്ല. ദൈവനാമത്തിൽ തുടക്കമിടുന്ന കർമ്മ പരിപാടികളുടെ സംരംഭങ്ങൾ എല്ലാം വിജയപ്രാപ്തിയിൽ വന്നു ഭവിക്കുമെന്നുള്ള വിശ്വാസം എവിടെയും കണ്ടു വരുന്നു. അവിടെ ശങ്കളോ ഭയങ്ങളൊ കാണില്ല. നിശ്ചയദാർഢ്യവും കഠിന അദ്ധ്വാനവും സ്ഥിരോത്സാഹവും ഏതു മനുഷ്യനേയും പുരോഗതിയിലേയ്ക്കു നയിക്കും. നിർമ്മലമായ മനസ്സെന്നും നിത്യശാന്തി പരത്തും. അവിടെ തർക്കങ്ങൾക്ക് സ്ഥാനം ഉണ്ടാകില്ല. ആസൂത്രണം തന്നെ അതിനു കാരണം. ജീവിതത്തെ നന്മയുടെ പാതയിലൂടെ ആസൂത്രണം ചെയ്യുന്നിടത്ത് വിജയം മാത്രമേ രുചിക്കു. വിജയം സംതൃപ്തിയും, സംതൃപ്തി സന്തോഷവും, സന്തോഷം ആനന്ദവും കൊണ്ടുവരുന്നു. ആനന്ദമത്രെ പരമ ലക്ഷ്യം. പരമ വിജയം. ആനന്ദമുള്ളിടത്ത് ജീവിതം ധന്യമെന്നു പറയാം. ഏവർക്കും സുപ്രഭാതവും സുദിനവും ആയുരാരോഗ്യവും നേർന്നു കൊണ്ട് നന്ദി നമസ്ക്കാരം.

രചന :-
കെ. വിജയൻ നായർ
ഉല്ലാസ് നഗർ (മുംബൈ)
Mob. 9867 24 2601
No Comment.