Skip to content

chithrodayamflashnews.com

November 28, 2026 5:26 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ഉദാരമനസ്കത ശീലിക്കുക, തന്ത്രപൂർവ്വം പെരുമാറുക,ദയ.(ഇന്നത്തെ ചിന്താവിഷയം)

ഇന്നുള്ള മനുഷ്യരിൽ ബഹുഭുരിപക്ഷ മാൾക്കാരും സ്വാർത്ഥതയുടെ മുഖങ്ങളാണ്. ദയ കാരുണ്യം ത്യാഗം മുതലായ സദ്ഗുണങ്ങൾ കണ്ടെത്താനാകുന്നില്ല. ഉദാരതയെന്ന ഭാവം പോലും നെഞ്ചിലേറ്റാത്തവർ. എന്തുകൊണ്ട് എന്ന ചോദ്യത്തിനു പ്രസക്തിയില്ലാത്തയത്രെ ജീർണ്ണിച്ച മനസ്സിൻ്റെ ഉടമകളായിരിക്കുന്നു മനുഷ്യർ. സ്വന്തം കാര്യം സിന്ദാബാദ് എന്ന വിധം സ്വാർത്ഥമതികൾ. അപരൻ്റെ ദുഃഖത്തിൽ പങ്കുചേരുക, സഹായഹസ്തം നീട്ടുക, സഹകരിക്കുക ഇത്യാദികൾ അന്യം നിന്നിരിക്കുന്നു. മനഷ്യത്വം തൊട്ടു തേയ്ക്കാത്ത വിധം ജനങ്ങൾ അധ:പതിച്ചിരിക്കുന്നു. ജീവിതം വളഞ്ഞ വഴികളിലൂടെ സമ്പാദിക്കുക എന്ന ലക്ഷ്യത്തിലേയ്ക്ക് മാറിയിരിക്കുന്നു. നമ്മുടെ എല്ലാ മതങ്ങളും ദാനശീലത്തെ പ്രോത്സാഹിപ്പിക്കുന്നു. ദാനാദി കാര്യങ്ങൾ ക്ഷേത്രം പള്ളി മസ്ജിദ് മുതലായ സ്ഥലങ്ങളിലായാട്ട് ചുരുങ്ങിയിരിക്കുന്നു. അവിടങ്ങളിൽ തന്നെ ദാനം ചെയ്യുന്നവൻ്റെ പേരുകൾ ബോർഡിൽ പ്രദർശിപ്പിക്കുന്നു. അത്തരം പ്രവണതകളെ വളർത്തിക്കൊണ്ട് ക്ഷേത്രങ്ങളും പള്ളികളും മസ്ജിന്ദുകളും വളർന്നു പന്തലിക്കുന്നു. ദാനം ഒരു കൈകൊണ്ടു കൊടുത്താൽ മറുകൈ അറിയരുത് എന്നതാണ് പ്രമാണം. പേരിനും പെരുമയ്ക്കും വേണ്ടി ദാനാദി കർമ്മങ്ങൾ അരുത്. അതിനു ഫലമില്ലെന്നാണ് എൻ്റെ അഭിപ്രായം. ഉദാരമനസ്ക്കരായി ജീവിക്കുക ധർമ്മം പുലർത്തുന്നതിൻ്റെ ഭാഗമത്രെ. ധർമ്മം ഉള്ളിടത്തെ വിജയം ഉണ്ടാകൂ. വിജയിക്കാനായി കുറുക്കുവഴികൾ തേടരുത്. സത്യസന്ധതയും നീതി ബോധവും കാത്തു സൂക്ഷിക്കണം. തന്ത്രപൂർവ്വം പെരുമാറാൻ പഠിക്കണം. ഏതു പെരുമാറ്റത്തിലും ദയയുടെ കണികകൾ ഉണ്ടായിരിക്കണം. സഹാനുഭുതി മനസ്സിൻ്റെ നിർമ്മലതയിൽ നിന്നും ഉത്ഭവിക്കണം. പാത്രമറിഞ്ഞു വേണം ദാനം നൽകാൻ. അതായിരിക്കും തന്ത്രബോധം. അവിടെ ദയ കൂടി പുലർത്താനാകുമെങ്കിൽ ഒരോ മനുഷ്യൻ്റെ പെരുമാറ്റങ്ങളിൽ ഈശ്വരനെ ദർശിക്കാനാകും. ദയയും കാരുണ്യവും ത്യാഗവും സ്നേഹവും വാത്സല്യവും ഈശ്വരൻ്റെ വിവിധ മുഖങ്ങളത്രെ. അതെടുത്തണിയുന്നവർ മനുഷ്യത്വമുള്ള മനുഷ്യരായി ജീവിക്കാനാവുന്നു. ഏവർക്കും സുപ്രഭാതവും സുദിനവും ആയുരാരോഗ്യവും നേർന്നു കൊണ്ട് നന്ദി നമസ്ക്കാരം

രചന :-
കെ. വിജയൻ നായർ
ഉല്ലാസ് നഗർ (മുംബൈ)
Mob. 9867 24 2601

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6