Skip to content

chithrodayamflashnews.com

November 28, 2026 5:25 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

നിങ്ങളടെ സ്വപ്നഭവനം രൂപകല്പന ചെയ്യുക.(ഇന്നത്തെ ചിന്താവിഷയം .)

സ്വപ്നങ്ങൾ നെയ്യുക മനുഷ്യ സ്വഭാവമത്രെ. സ്വപ്നങ്ങൾ മനുഷ്യരെ ജീവിപ്പിക്കുവാൻ പ്രേരിപ്പിക്കുന്നു. സ്വപ്നങ്ങൾ ഇല്ലെങ്കിൽ ഭൂമിപോലും നിശ്ചലമായിരിക്കും. ഈ അവസ്ഥ ആനന്ദം പകരുന്നു. ആനന്ദം സമാധാനത്തിന് വഴിയൊരുക്കുന്നു. സമധാനം ഉള്ളിടത്ത് ശാന്തി ഉണ്ടാകുന്നു. ശാന്തിയും സമാധാനവും ഉള്ളിടത്ത് ഈശ്വര ചൈതന്യം വന്നുചേരുന്നു. ഈശ്വരചൈതന്യം ഐശ്വര്യത്തെ പ്രദാനം ചെയ്യുന്നു. ഐശ്വര്യമുളളിടത്ത് ധനവും സമ്പത്തും വന്നു ചേരും. ജീവിതം അനുഭവയോഗ്യമാക്കുവാൻ നമ്മളുടെ ശ്രദ്ധയും പരിപാലനവും വേണം. തെറ്റുകളിലേയ്ക്കു എടുത്തു ചാടരുത്. ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ച വെള്ളം കണ്ടാലും ഭയപ്പെടും. ഭയപ്പെട്ടവർ പതുക്കെ ഒന്നായി മാറുകയും ഈ മാറ്റം വസ്തുക്കളെ തിരിച്ചറിയാൻ സഹായിക്കുന്നതും കാണാം. അവിടെയാണ് അനുഭവത്തിൻ്റെ പാഠം. അനുഭവം അറിവത്രെ. അറിവ് എന്നും ബോധത്തെ ഉണർത്തുന്നു. ബോധം ജീവിതത്തിലെ ജ്ഞാനത്തെ പരിപാലിക്കുന്നു. ഇവിടെ ശ്രദ്ധേയമാക്കേണ്ടത് വേണ്ടവയിൽ മാത്രം താല്പര്യപ്പെടുക. ഏതിനും നീതിയുക്തിയെ സിരസ്സിലേറ്റുക. മോഹം മനഷ്യാന്ത്യം വരെ ഉണ്ടായിരിക്കും. ഏതു മോഹവും സഫലീകരിക്കുമ്പോഴാണ് രൂപകല്പന പൂർത്തിയാകുന്നത്. സ്വപ്നങ്ങളുടെ രൂപകല്പന ബോധപൂർവ്വം ചെയ്യുന്നിടത്ത് ജീവിതഭദ്രത വന്നു ചേരുന്നു. ജീവിതഭത്രതയാണ് ഏവരുടെയും ലക്ഷ്യം. ലക്ഷ്യം പട്ടം പോലെ മനോഹരമെങ്കിലും നൂലു പൊട്ടിയ പട്ടം ആകരുത്. നൂലു പൊട്ടിയ പട്ടവും തകർന്നു തരിപ്പണമാകുന്ന പളുങ്കുപാത്രവും ഒരു പോലെയാണ്. ആരാലും പുനരുദ്ധരിക്കാനാവാത്ത അവസ്ഥയത്രെ തകർച്ചകൾ. തകർച്ചയിൽ അസ്വദിക്കുന്നവർ കണ്ടെത്തിയെന്നു വരും. അത്തരം ആസ്വാദകർ മനുഷ്യൻ്റെ ജീവിതങ്ങളിലെ അത്ഭുത പ്രതിഭാസമായിരിക്കും. അത് സ്പന്ദിക്കട്ടെ. മതി വരുവോളം. അതെ ഏവരും സ്വപ്നഭവനത്തിലിരുന്ന രൂപകല്പനയാവട്ടെ. കാലാന്തരത്തിൽ അവയൊക്കെ ജീവിത പാഠമായി വായിക്കാൻ സഹായിക്കും. ഏവർക്കും സുപ്രഭാതവും സുദിനവും ആയുരാരോഗ്യവും നേർന്നു കൊണ്ട് നന്ദി നമസക്കാരം.

രചന:-
കെ. വിജയൻ നായർ,
ഉല്ലാസ് നഗർ (മുംബൈ)
Mob 9867242601

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6