Skip to content

chithrodayamflashnews.com

November 28, 2026 5:08 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

പണംകൊണ്ട് നേടാൻ കഴിയാത്ത വസ്തുക്കൾ.(ഇന്നത്തെ ചിന്താവിഷയം)

മനുഷ്യൻ്റെ ആഗ്രഹങ്ങൾക്ക് അതിരുകളില്ല. എന്തും സ്വന്തമാക്കണമെന്ന മോഹം അതിമോഹമാകുമ്പോൾ നാശത്തിനു തുടക്കം കുറിക്കുന്നു. പണത്തിനു മീതെ പരുന്തും പറക്കില്ലാ എന്ന ചൊല്ലുണ്ട്. എന്നാൽ പണം കൊണ്ട് വാങ്ങാനാകാത്ത ഒന്നാണ് യഥാർത്ഥ സ്നേഹം. സ്നേഹത്തിന് പണമൊരു ഘടകമേയല്ല. സ്നേഹം മനസ്സിൻ്റെ സ്ഥായിയായ ഭാവമത്രെ. അത് പണത്തിനു അടിയറ വയ്ക്കാറില്ല. അതുപോലെ അമ്മയെ വിലയ്ക്ക് വാങ്ങാനാവില്ല. പെറ്റിട്ട മാതൃത്വത്തെ സ്വാധീനിക്കുവാൻ പണത്തിനാകില്ല. പത്തമ്മ ചമഞ്ഞാലും പെറ്റമ്മയോളം ആരും വരില്ല എന്നു ചൊല്ലുണ്ട്. മരണം വന്നു വിളിക്കുമ്പോൾ സമ്പാദിച്ചുകൂട്ടിയവ എല്ലാം ഉപേക്ഷിച്ചു പോകേണ്ടി വരുന്നു എന്ന ബോധം ഉണ്ടായാരിക്കണം. വിദ്യാഭ്യാസവും മറ്റു സുഖ സൗകര്യങ്ങളും വിലയ്ക്കു വാങ്ങുമ്പോഴും നമ്മൾ നേടുന്ന ജ്ഞാനം പണത്തിനും മുകളിലാണ്. ബോധവൽക്കരണം സ്വയംപ്രാപ്തമാക്കുകയാണ് ചെയ്യാറ്. ജ്ഞാനം വളർന്നു ലഭിക്കുന്ന ആത്മജ്ഞാനം വില കൊടുത്താൽ നേടാനാകില്ല. സുഖമന്വഷിച്ചു പോകുന്നവരറിയുന്നില്ല ദുഃഖം പിന്നാലെ ഉണ്ടെന്ന്. സുഖമുള്ളിടത്ത് ദു:ഖവും കാണും എന്നു സാരം. സുഖത്തിൽ അമിത ആഹ്ലാദം വേണ്ട. ദു:ഖത്തിൽ അമിത നിരാശയും പാടില്ല. ആഗ്രഹങ്ങളാകാം. അത് ജീവിതത്തിനു വർണ്ണപ്പകിട്ടു നൽകും. അതേ സമയം അമിത മോഹം മനുഷ്യരെ അധ:പതിപ്പിക്കുന്നു. സർവ്വ ദു:ഖങ്ങൾക്ക് കാരണം അമിതമോഹമത്രെ. അത് ത്യജിക്കുന്നിടത്ത് ശാശ്വതമായ ആത്മജ്ഞാനം വന്നു ചേരും. വിലകൊടുത്തു വാങ്ങാനാവാത്ത നിർമ്മലമായ സ്നേഹമാണ് ഏറ്റവും വലുത്. അത് ഉൾക്കൊണ്ടു കൊണ്ട് മനുഷ്യൻ ജീവിക്കുന്നിടത്ത് ദൈവകാരുണ്യം പ്രകടമായിക്കാണാനാകുന്നു. ഏവർക്കും സുപ്രഭാതവും സുദിനവും ആയുരാരോഗ്യവും നേർന്ന കൊണ്ട് നന്ദി നമസ്ക്കാരം.

രചന :-
കെ. വിജയൻ നായർ
ഉല്ലാസ് നഗർ (മുംബൈ)
Mob. 9867 24 2601

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6