Skip to content

chithrodayamflashnews.com

November 28, 2026 5:08 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

സദാചാര സംഹിതയും നിയമസാദ്ധ്യതയും.(ഇന്നത്തെ ചിന്താവിഷയം)

സദാചാരവും ദുരാചാരവും ഒരു നാണയത്തിൻ്റെ ഇരുവശമത്രെ. നന്മയും തിന്മയും പോലെ ഒന്നു ശ്രേഷ്ഠവും മറ്റൊന്നു നികൃഷ്ഠവുമാകുന്നു. വെളിച്ചവും ഇരുട്ടും പോലെ ജീവിതത്തെ സ്വാധീനിക്കുന്നു. സദാചാരം പാലിക്കുക ഏവരുടെയും കർത്തവ്യമത്രെ. സദാചരങ്ങൾക്കു നിയമ സാധ്യതയുണ്ട്. പരിരക്ഷയുണ്ട്. സദാചാര വിരുദ്ധത സ്വഭാവത്തെ വികലമാക്കും. സമൂഹത്തെ മലിനമാക്കും. ദുരാചാര പ്രവൃത്തികളും ചിന്തകളും ഒരുത്തർക്കും ഭൂഷണമല്ല. അതേ സമയം സദാചാരത്തിൽ നിന്നു കൊണ്ടുള്ള ചിന്തകളും പ്രവൃത്തികളും മനുഷ്യനു ഗുണപ്രദമായിരിക്കും. ദൈവഹിതവും സദാചാരാധിഷ്ഠിതമത്രെ. അവിടെ സത്യവും നീതിയും പുലർത്തുന്നതു കാണാൻ കഴിയും. നാം അഭ്യസ്ഥവിദ്യരാണെങ്കിൽ കൂടി സദാചാരം പാലിക്കപ്പെടുന്നില്ലങ്കിൽ ജീവിതം നിഷ്ഫലമാകുന്നു. സദാചാരത്തിലൂടെ ജനിക്കുന്ന അറിവും ബോധവും ജ്ഞാനവും ഒരുവൻ്റെ വ്യക്തിത്വത്തിന് മാറ്റുകൂട്ടിയിരിക്കും. ജീവിതം ഹ്രസ്വമായ കാലഘട്ടമത്രെ. ജീവനോ ഏതു നിമിഷവും അണയാവുന്നതും. അങ്ങനെയാകുമ്പോൾ എന്തിന് കിടമത്സരം? കുശുമ്പും അസൂയയും ചതിയും വഞ്ചനയും കുതികാൽ വെട്ടും എന്തിനു വേണ്ടി? ധർമ്മം പുലർത്തി സദാചാരം പാലിച്ച് ജീവിതം നയിക്കുന്നിടത്ത് ഈശ്വരസാന്നിദ്ധ്യം വന്നു ചേരും. ഈശ്വരൻ ഉള്ളിടത്ത് സത്യവും നീതിയും കാണും, സത്യവും നീതിയും ഉള്ളിടത്ത് നിയമങ്ങളെ ബഹുമാനിക്കും. നിയമങ്ങളെ ബഹുമാനിക്കുന്നിടത്ത് തെറ്റ് ചെയ്യുന്ന പ്രവണതയ്ക്ക് അന്ത്യമുണ്ടാകും. തെറ്റ് ചെയ്യാതിരിക്കുമ്പോൾ നമ്മുടെ ആത്മവിശ്വാസം വർദ്ധിക്കും. ആത്മവിശ്വാസം ഉള്ളിടത്ത് കർമ്മങ്ങൾ എല്ലാം വിജയപ്രാപ്തിയിൽ കൊണ്ടെത്തിക്കും. വിജയത്തിൽ അവസാനിക്കുമ്പോൾ സംതൃപ്‌തിയും സന്തോഷവും വന്നു ചേരുന്നു. സംതൃപ്തിയും സന്തോഷവും ഉള്ളിടത്ത് ആനന്ദം ഒഴുകും. മനസ്സ് ആനന്ദത്തിലാകുമ്പോൾ ലഭിക്കുന്ന നിർവൃതി അവാച്യമത്രെ. നിർവൃതി ആത്മനിർവൃതിയായും ആത്മനിർവൃതിയിലൂടെ ഈശ്വരസാക്ഷാത്കാരത്തിലും ചെന്നുചേരുന്നു. ജീവിതോദ്ദേശം തന്നെ ഈശ്വരസാക്ഷാത്കരമാണ്. ഈശ്വരസാക്ഷാത്കാരത്തിൽ മോക്ഷപ്രാപ്തി ഉണ്ട്. മോക്ഷപ്രാപ്തി കൈവരിക്കുന്നതോടെ സായൂജ്യമടയുന്നു. സായൂജ്യമടയുന്നതു വരെ എത്തിച്ചേരണമെങ്കിൽ സദാചാര സംഹിതകളെ മുറിക്കിപ്പിടിക്കുകയും നിയമ സാദ്ധ്യതകളെ ഉപയോഗിക്കുകയും ചെയ്യണം. ഏവർക്കും സുപ്രഭാതവും സുദിനവും ആയുരാരോഗ്യവും നേർന്നു കൊണ്ട് നന്ദി നമസ്ക്കാരം.

രചന:-
കെ. വിജയൻ നായർ
ഉല്ലാസ് നഗർ (മുംബൈ)
Mob. 9867 24 2601

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6