
മനസ്സൊരു പ്രതിഭാസമാണ്. അതിനെ പൂർണ്ണമായി നിർവചിക്കാൻ ശാസത്ര ലോകത്തിനു പോലും കഴിഞ്ഞിട്ടില്ല. ചിലപ്പോൾ കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെയും മറ്റു ചിലപ്പോൾ വികൃതി കാട്ടുന്ന കുരങ്ങനെപ്പോലെയും ചില സമയത്ത് നൂൽ പൊട്ടിയ പട്ടം പോലെയും മനസ്സു വ്യാപരിക്കുന്നതു കാണാം. ഒരു തന്തുലതയും ഇല്ലാതെ ചിന്തിക്കയും പ്രവർത്തിക്കയും ചെയ്യുന്നതു കാണാം. ചില തീരുമാനങ്ങളിൽ തീക്ഷണതയോ നിഗമനമൊ ഇല്ലാതെ ഭ്രാന്തമായതും ചടുലതയേറിയതുമായ അവസ്ഥാന്തരങ്ങളിൽ കാണുന്നു. ഇത്തരം അവസ്ഥകളിൽ ശാന്തിയും സമാധാനവും നേടാനാകുന്നില്ല. അതിനായി ഒട്ടു ക്ലേശിക്കണം. ശാന്തിയും സമാധാനവും അവനവൻ്റെ ഹിതാനുസരണം മനസ്സിനെ ചിട്ടപ്പെടുത്തിയാൽ നേടാനാകും. അദ്ധ്യാത്മീക ചിന്തകളും യോഗയും മെഡിറ്റേഷനും ശാന്തി നേടിത്തരുന്നു. ശാന്തത കൈവരിച്ചാൽ സമാധാനം താനെ വിളയും. ഈശ്വരവിശ്വാസം ഒരു ഘടകമത്രെ. എത്രത്തോളം അതിൻ്റെ അളവു കൂടുന്നുവോ അത്രത്തോളം സമചിത്തത കൈവരിക്കും. മനസ്സിനെ പരുവപ്പെടുത്തുവാനാകുന്നു.. മനസ്സ് നിയന്ത്രണ വിധേയമാക്കപ്പെട്ടാൽ തെറ്റുകളും കുറവുകളും ദുഷ്ചിന്തകളും അകറ്റി നിർത്താനാവും. ഇതു സാദ്ധ്യമായാൽ മനസ്സിൻ്റെ നിർമ്മലാവസ്ഥയെ പ്രാപിക്കാനാവും.. നിർമ്മലതയുള്ള മനസ്സിൽ ഈശ്വരൻ കുടിയിരിക്കും. ഈശ്വരൻ കൂടെയുണ്ടങ്കിൽ ഏതു പ്രവർത്തികളിലും രണ്ടു വട്ടം ചിന്തിക്കയും നന്മയെ സ്വീകരിച്ച് പ്രവർത്തന പഥത്തിൽ കൊണ്ടുവരുന്നു. ഏവർക്കും സുപ്രഭാതവും സുദിനവും ആയുരാരോഗ്യവും നേർന്നുകൊണ്ട്, നന്ദി, നമസ്ക്കാരം

രചന :-
കെ. വിജയൻ നായർ
ഉല്ലാസ് നഗർ (മുംബൈ)
Mob. 9867 242601
No Comment.