
ഭൂമിയും സൂര്യനും ചന്ദ്രനും മറ്റു ഗ്രഹങ്ങളും നക്ഷത്രങ്ങളും ഉൾപ്പെട്ടതാണ് ഈ പ്രപഞ്ചം. സൗരയൂഥം എന്നു നാം വിളിക്കുന്നു. അത്തരം ഒട്ടനവധി സൗരയൂഥങ്ങൾ ഈ പ്രപഞ്ചത്തിലുണ്ട്. പ്രപഞ്ചസൃഷ്ടിയായ പരാശക്തിയെ നമിക്കാതിരിക്കാനാവില്ല. അത്ഭുതങ്ങളുടെ കലവറയത്രെ ഈ പ്രപഞ്ചം. അതിൻ്റെ താക്കോൽ കൂട്ടങ്ങൾ കണ്ടെത്തി തുറന്നു കാണാൻ വെമ്പൽ കൊള്ളുന്ന മനുഷ്യൻ്റെ അടങ്ങാത്ത ത്വര എത്രമാത്രം വിജയിച്ചുവെന്നു പറയാനാകുമോ? സോളാർ സിസ്റ്റം എന്നു നമ്മൾ വിളിപ്പേരിട്ടിരിക്കുന്ന ഈ പ്രപഞ്ചത്തെ പഠിക്കുന്തോറും പഠനം ബാക്കിയാകുന്ന പ്രവണത നമ്മളേ കൂടുതൽ ചിന്തയ്ക്കു വിധേയമാക്കുന്നു. ഇവിടെ നമ്മൾ വസിക്കുന്ന ഭുമിയെ എടുത്തു പരിശോധിക്കാം. അവിടെ അടിക്കടി മാറിവരുന്ന കാലാവസ്ഥയും അത് പ്രതികൂലവും അനുകൂലവും ആകുമ്പോഴും മനുഷ്യൻ എത്രയോ നിസ്സാര ജീവി എന്ന തോന്നലിന് ആക്കം കൂട്ടുന്നു. ഗ്യാസ്സും പെട്രോളിയവും ഭൂമിയുടെ ശക്തി ശ്രോതസ്സത്രെ. നാം അത് ഊറ്റിയെടുത്ത് വിൽക്കുകയും ചെയ്യുന്നു. വിൽക്കുമ്പോൾ നമ്മൾ വിസ്മരിക്കുന്ന കാര്യം നമ്മുടെ ഭുമിയ്ക്ക് എത്രമാത്രം പിടിച്ചു നിൽക്കാനാവും. പൊലൂഷൻ്റെ അമിതമായ വർദ്ധനവ കാരണം ഓസോൺ പാളികളിൽ വിള്ളൽ സൃഷ്ടിക്കുന്നു. ഇത് അന്തരീക്ഷത്തെ തന്നെ തകർക്കുകയും ചെയ്യുന്നു. ഭൂമിയിൽ ഉണ്ടാകുന്ന ഭൂചലനങ്ങൾ, സുനാമി പോലുള്ള പ്രകൃതിക്ഷോഭങ്ങൾ നമ്മൾ പലപ്പോഴും അനുഭവിക്കാറുണ്ട്. പ്രപഞ്ചത്തിലുണ്ടാകൂന്ന വിള്ളൽ ഒരു പരിധി വരെ മനുഷ്യർ ഭുമിയെ ചൂഷണം ചെയ്യുന്നതു മൂലം ഉണ്ടാകുന്ന പ്രതിസന്ധിയത്രെ. നാം ജീവിച്ചു വരുന്ന ഭൂമിയെ സംരക്ഷിക്കുക നമ്മുടെ കർത്തവ്യമാണ്. നമ്മുടെ വരും തലമുറയ്ക്കു വേണ്ടി നമ്മടെ ഭൂമിയെ കാത്തു സൂക്ഷിച്ചില്ലായെങ്കിൽ അത് അവരോടു കാട്ടുന്ന അനീതിയായിരിക്കും. എത്ര മനോഹരമാണ് ഈ പ്രപഞ്ചം. ഇവിടെ കവിതയും കഥയും മെനയാനാകും. കണ്ടു പിടുത്തങ്ങളുടെ ശ്രൃംഗല സൃഷ്ടിക്കാനാകും. ഉപജിവനത്തിന് ഉത്തമമായ ഈ ഭൂമിയുടെ സൗന്ദര്യത്തെ നശിപ്പിക്കാതിരിക്കുക നമ്മളുടെ ചുമതലയാണ്. സ്വർഗ്ഗവും നരകവും ഈ ഭൂമിയിൽ തന്നെ. മനുഷ്യനാൽ കഴിയാത്തവ പലതും ഉണ്ടാകാം ഈ പ്രപഞ്ചത്തിൽ. ഒരോന്നായി അവൻ കീഴടക്കുമ്പോഴും അവൻ പ്രപഞ്ചത്തെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണം. കാരണം ചുമരുണ്ടങ്കിലെ ചിത്രം വരയ്ക്കാനാവൂ. പീഠം ഉണ്ടുങ്കിലേ ഇരിക്കാനാവൂ. അതു കൊണ്ട് നൽകാവുന്ന ശ്രദ്ധ പരിഗണന നൽകിയെ മതിയാവൂ. ഭൂമി പ്രപഞ്ചത്തിൻ്റെ ചെറിയൊരു ഭാഗമാണ്. അങ്ങനെയുള്ള ഭൂമിയെങ്കിലും സംരക്ഷിക്കപ്പെട്ടാൽ പ്രകൃതിക്ഷോഭങ്ങളിൽ നിന്നും അത്യാഹിതങ്ങളിൽ നിന്നും രക്ഷനേടാനാകൂ. ഏവർക്കും സുപ്രഭാതവും സുദിനവും ആയുരാരോഗ്യവും നേർന്നു കൊണ്ട് നന്ദി നമസ്ക്കാരം.

രചന :-
കെ. വിജയൻ നായർ
ഉല്ലാസ് നഗർ (മുംബൈ)
Mob. 9867 24 2601
No Comment.