Skip to content

chithrodayamflashnews.com

Asnap 1409

വിജയത്തിലേയ്ക്കുള്ള വഴിയിലെ രണ്ടു പ്രധാന തടസ്സങ്ങൾ (ഇന്നത്തെ ചിന്താവിഷയം)

ജീവിതത്തെ മുന്നോട്ടു നയിക്കുമ്പോൾ പ്രതിസന്ധി വന്നു ചേരാറുണ്ട്. എന്തൊക്കെ പ്രതിസന്ധികൾ വന്നു ചേർന്നാലും ധീരതയോടെ നേരിടുക. അതായിരിക്കണം ഒരുവൻ്റെ സിദ്ധാന്തം. പ്രതിബദ്ധത കൊണ്ട് തടസത്തെ മാറ്റാനാകും. കഠിനഅദ്ധ്വാനത്താൽ തടസത്തെ കീഴപ്പെടുത്താനാകുന്നു. പ്രധാന രണ്ടു തടസ്സങ്ങൾ ഭയവും സംശയവും ആണ്. ഭയം കർത്തവ്യത്തെ തടസപ്പെടുത്തുന്നു. ഭയം മൂലം ചിന്തകളെ അലോസരപ്പെടുത്തുന്നു. സംശയമോ ഒരിക്കലും അവനെ ഉയരങ്ങളിൽ എത്തിക്കപ്പെടില്ല. സംശയം ഒരു വ്യാധിയായി വളർന്നു മനസ്സിനെ തന്നെ തകർക്കുന്നു. ഈ രണ്ട് അവസ്ഥകളും ഒരു പുരോഗതികൾക്കും സഹായമാകില്ല. പകരം ദോഷം ജനിപ്പിക്കുന്നു. മനസ്സ് ദുഷിപ്പിക്കുന്നു. ഒരടെത്തും എത്തിച്ചേരാതെ ജീവിതം തന്നെ ഭാരമായി മാറുന്നത് എത്രയോ അധ:പതനമായിരിക്കും. ഇനി ഇതിൻ്റെ വകഭേദമായ അത്യാഗ്രഹവും അസൂയയും പിടിപെടാറുണ്ട്. ഇവയും ഒരിക്കലും മനുഷ്യനെ നന്നാക്കാൻ അനുവദിക്കില്ല. നാശത്തിലേക്കുള്ള വഴി തുറന്നിട്ടു തരുന്നതോടൊപ്പം കുഴി കുഴിച്ച് മണ്ണിട്ടുമൂടുകയും ചെയ്യും. അപ്പോൾ ഒരു ചോദ്യം താനേ ഉയരുന്നു. ഇവയിൽ നിന്നും മോചനം ഇല്ലേ? തീർച്ചയായും ഉണ്ടന്നുതന്നെയാണ് ഉത്തരം. അതിനു മനസ്സിനെ നിയന്ത്രിക്കണം. ബോധതലങ്ങളാൽ ചിന്തിച്ച് തിന്മകളെ അകറ്റി നിർത്തുക അല്ലങ്കിൽ തുടച്ചു മാറ്റുക. ഭയവും സംശയവും തുടച്ചു മാറ്റണമെങ്കിൽ അതിൻ്റെ യഥാർത്ഥങ്ങളെ കണ്ടെത്തണം. അതിനുള്ള മനസാന്നിദ്ധ്യമത്രെ വേണ്ടത്. കയറു പാമ്പല്ലന്ന് അറിയണം. അതിനു മനസ്സിൻ്റെ പരിശോധനാ ഭാവം ഉണർത്തണം. കയറു കയറാണന്നറിയുന്ന നിമിഷം ഭയം അകലും. അതുപോലെ തന്നെ സംശയവും. സംശയത്തെ അകറ്റണമെങ്കിൽ പഠനം അത്യാവശ്യമത്രെ. അതായത് സംശയവിധേയമായതിൽ അറിവുകൊണ്ട് സംശയം നിവർത്തിക്കുക, നിരാകരിക്കുക. അത് സംശയത്തിൽ നിന്നും വിമോചനം നേടാനാകും. അതുപോലെയാണ് അത്യാഗ്രഹവും അസൂയയും. ഇവയിൽ നിന്നും വിമുക്തരാകുക മനസ്സിൽ നിർമ്മലാവസ്ഥ വന്നു ചേരും, നല്ല മനസ്സിൻ്റെ ഉടമകൾ നന്മയ്ക്കപ്പുറം ഒന്നിനും കൂട്ടുനിൽക്കില്ല. ജീവിതത്തെ അടുത്തറിയുകയും ബോധത്തോടെ ചിന്തിക്കുകയും പ്രവൃത്തിക്കുകയും ചെയ്യുന്നു. അങ്ങനെ അവർ ജീവിതത്തെ ജീവിച്ചു ധന്യമാക്കുകയും ചെയ്യുന്നു. ഏവർക്കും സുപ്രഭാതവും സുദിനവും ആയുരാരോഗ്യവും നേർന്നു കൊണ്ട് നന്ദി നമസ്ക്കാരം.

രചന :-
കെ.വിജയൻ നായർ
ഉല്ലാസ് നഗർ (മുംബൈ)
Mob.9867 24 2601

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6