Skip to content

chithrodayamflashnews.com

Asnap 1409

പിഎസ്‌സിയിലെ ഗുരുതര വീഴ്ചയില്‍ പിഎസ്‌സി സെക്രട്ടറിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തുന്നു.

തിരുവനന്തപുരം: പിഎസ്‌സിയിലെ ഗുരുതര വീഴ്ചയില്‍ പിഎസ്‌സി സെക്രട്ടറിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തുന്നു.

റീമെഷര്‍മെന്റില്‍ തോറ്റ 12 പേര്‍ സിപിഒ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടതില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് അറിയുന്നത്.

മെയിന്‍ ലിസ്റ്റ് പ്രസിദ്ധീകരിച്ച് രണ്ടര മാസത്തിന് ശേഷം അനധികൃതമായി കയറിയ 12 പേരെ പി.എസ്.സി ഒഴിവാക്കിയിരുന്നു.
കായിക ക്ഷമതാ പരീക്ഷ പാസ്സായി ശാരീരിക അളവില്‍ തോറ്റ 12പേര്‍ അപ്പീല്‍ നല്‍കിയിരുന്നു. പട്ടത്തെ പിഎസ്‌സി ആസ്ഥാനത്ത് പിഎസ്‌സി അംഗത്തിന്റെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ മറ്റുള്ളവര്‍ക്കൊപ്പം ഇവര്‍ക്കും റീമെഷര്‍മെന്റ് നടത്തി. പിഴവ് ഇല്ലാതിരിക്കാനായിരുന്നു റീമെഷര്‍മെന്റ് നടത്തിയത്. ഇതില്‍ അപ്പീൽ കൊടുത്ത 12 പേരും തോറ്റതായി അപ്പോള്‍ തന്നെ രേഖപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഏപ്രില്‍ 15ന് പുറത്തിറക്കിയ സിപിഒ റാങ്ക് പട്ടികയില്‍ ഇവര്‍ കയറിക്കൂടി.

സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അന്വേഷണം പി.എസ്.സി യുടെ വിശ്വാസ്യതയ്ക്ക് മാറ്റ് കൂട്ടും എന്നാണ് വിശ്വാസം.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6