Skip to content

chithrodayamflashnews.com

October 17, 2026 2:29 am
ഇന്നത്തെ രാശി ഫലം(2026 ഒക്ടോബർ 16, വെള്ളിയാഴ്ച) ജർമ്മനിയിൽ മലയാളി നഴ്സുമാരും സുഹൃത്തും അടക്കം മൂന്ന് പേർ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ ദാരു*ണമായി കൊ*ല്ലപ്പെട്ടു; സംഭവം കൊ*ലപാതകമെന്ന് സംശയം, ഒരു ചെറിയ ഷെഡിൽ തുടങ്ങി ഇന്ന് ഒന്നരക്കോടി രൂപ വിറ്റുവരവുള്ള ഒരു വലിയ സംരംഭമായി മാറിയ സുശീല ജയരാജിന്റെ കഥ ഏതൊരു സംരംഭകനും വലിയൊരു പ്രചോദനമാണ്. ഒരു കുടുംബംപോലെ കഴിഞ്ഞിരുന്ന കുട്ടികളാണ് അവർ.. നെടുമ്പാശേരി വാഹനാപകടത്തിന് പിന്നാലെ നീതിനിഷേധവും അവഹേളനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നതിനെക്കുറിച്ചും അപകടത്തെക്കുറിച്ചും പ്രതികരിക്കുകയാണ് ഗോപികയുടെ അച്ഛൻ. കൊടുങ്ങല്ലൂരിൽ 18-കാരന്റെ ആത്മഹത്യയിൽ പോലീസിനെതിരെ പിതാവിന്റെ കണ്ണ് നനയിക്കുന്ന വെളിപ്പെടുത്തൽ!

25 കിലോ സ്വർണ്ണം അണിഞ്ഞ് , സ്വർണ്ണം പൂശിയ കാറിൽ ; പൂനെ കുടുംബം തിരുപ്പതി ദർശനത്തിനെത്തി

ലോകത്തിലെ ഏറ്റവും സമ്പന്നമായ ഹിന്ദു ക്ഷേത്രമാണ് തിരുപ്പതി . ബാലാജി എന്നറിയപ്പെടുന്ന തിരുപ്പതി വെങ്കിടേശ്വരന്റെ ദർശനം ലഭിക്കുന്നത് പുണ്യമാണെന്നാണ് ഭക്തരുടെ വിശ്വാസം.

ഭക്തന്റെ അർഹതയ്‌ക്കനുസരിച്ച് ദേവൻ അനുഗ്രഹവും സൗഭാഗ്യവും നൽകുമെന്നാണ് വിശ്വാസം.

ഇപ്പോഴിതാ സർവ്വ സമ്പത്തിന്റെയും അധിപനായ വെങ്കിടേശ്വരനെ കാണാൻ കിലോക്കണക്കിന് സ്വർണ്ണം ധരിച്ച് , സ്വർണ്ണം പൂശിയ കാറിൽ എത്തിയ കുടുംബത്തിന്റെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത് .

പൂനെയിൽ നിന്നുള്ള സണ്ണി നാനാ വാഗ്ചോരി, സഞ്ജയ് ദത്താത്രയ ഗുജാർ, പ്രീതി സോണി എന്നിവരാണ് കഴുത്തിലും കൈയിലും 25 കിലോയിലധികം വരുന്ന സ്വർണാഭരണങ്ങൾ അണിഞ്ഞ് തിരുമലയിലെത്തിയത്. സ്വർണ്ണം പൂശിയ കാറിലാണ് കുഞ്ഞുൾപ്പെടുന്ന സംഘം എത്തിയത് . സുരക്ഷാ ഗാർഡുകളും ഒപ്പമുണ്ടായിരുന്നു.

ഇത്രയേറെ സ്വർണ്ണം അണിഞ്ഞെത്തിയ സംഘം ഭക്തരിൽ കൗതുകവും , ഒപ്പം അൽപ്പം ഭീതിയുമുണ്ടാക്കി.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6