Skip to content

chithrodayamflashnews.com

October 19, 2026 3:37 am
കൊച്ചി എളമക്കരയിൽ ഒഡിഷ സ്വദേശിയായ 32കാരനെ കൊന്നു റെയിൽവേ ട്രാക്കിൽ തളളിയതിനു കാരണം മകളെ പീഡിപ്പിക്കുന്നത് കണ്ടതിനാലെന്ന് യുവതിയുടെ മൊഴി. ചവറുകൂനയിൽ നിന്നാണ് എനിക്ക് ഇവനെ കിട്ടിയത്.. പെറ്റമ്മ തെരുവിൽ ഉപേക്ഷിച്ച കുഞ്ഞിനെ എടുത്ത് വളർത്തിയ യുവാവ്  3 പേരുടെ ദാരുണമായ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടക്കേസിലെ മുഖ്യപ്രതി സുഹൈൽ സജീവ് ജയിലിനുള്ളിൽ വെച്ച് നടത്തിയ രൂപമാറ്റമാണ് സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും വലിയ ചർച്ചയായത്.. കോച്ചിംഗ് ഇല്ലാതെ, ചാറ്റ് ജിപിടിയുടെ സഹായത്തോടെ സിവിൽ സർവീസ് പരീക്ഷയിൽ അഞ്ചാം റാങ്ക് നേടി 23 വയസുകാരി ഛവി സർദാന. രണ്ട് കുഞ്ഞുങ്ങളെയും ഭർത്താവിനെയും വിട്ട് അധ്യാപികയുടെ തിരോധാനം; പത്തുദിവസത്തെ അന്വേഷണത്തിനൊടുവിൽ പാലക്കാട് വാടകവീട്ടിൽ കണ്ടെത്തി.

70,000 രൂപയുടെ പന്തൽ കെട്ടാൻ 25,000 രൂപ നോക്കുകൂലി; ചുമട്ടുതൊഴിലാളികൾക്കെതിരെ നടപടിയെടുത്ത് മന്ത്രി

സിനിമാ ഷൂട്ടിങ്ങിനുള്ള പന്തൽപണിക്കായി സാധനങ്ങൾ ഇറക്കാൻ വൻ തുക നോക്കുകൂലിയായി ചോദിച്ച ചുമട്ടുതൊഴിലാളികൾക്കെതിരെ നടപടി. 70,000 രൂപയുടെ പന്തൽ കെട്ടാൻ 25,000 രൂപയാണ് നോക്കുകൂലി ആവശ്യപ്പെട്ടത്. പരാതി ഉയർന്നതോടെ മന്ത്രി വി ശിവൻകുട്ടി നേരിട്ടെത്തി തൊഴിലാളികൾക്കെതിരെ നടപടിയെടുക്കുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ സിനിമാ ഷൂട്ടിങ്ങിനുള്ള സാധനങ്ങളെത്തിച്ചപ്പോഴാണ് ചുമട്ടുതൊഴിലാളികൾ നോക്കുകൂലി ചോദിച്ച് ജോലി തടഞ്ഞത്.

70,000 രൂപയ്ക്കാണ് പന്തൽപണിക്കാരൻ കരാറെടുത്തിരുന്നത്. മൂവായിരം ചതുരശ്രയടി പന്തലിനുള്ള ഷീറ്റും ഇരുമ്പുകമ്പികളുമടങ്ങിയതായിരുന്നു സാമഗ്രികൾ. പതിനായിരം രൂപ വരെ കൊടുക്കാൻ കരാറുകാരൻ തയ്യാറായെങ്കിലും ചുമട്ടുതൊഴിലാളികൾ വഴങ്ങിയില്ല. സാധനങ്ങളിറക്കുന്നതു തടസ്സപ്പെടുത്തിയതോടെയാണ് കരാറുകാരൻ കന്റോൺമെന്റ് പൊലീസിൽ പരാതിപ്പെട്ടത്. പിന്നീട് മന്ത്രി വി ശിവൻകുട്ടിയെ നേരിട്ടു വിളിച്ചും പരാതിയറിയിച്ചു. പൊലീസിന്റെ അന്വേഷണത്തിൽ പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടതോടെയാണ് പത്ത് തൊഴിലാളികളെ മന്ത്രിയുടെ നിർദേശപ്രകാരം ചുമട്ടുതൊഴിലാളി നിയമത്തിന്റെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്യുകയായിരുന്നു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ഇവർ ജോലിക്കുകയറരുതെന്നാണ് ഉത്തരവ്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6