Skip to content

chithrodayamflashnews.com

November 29, 2026 9:02 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

ഐഎഫ്എഫ്ഐയുടെ 55-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഗോവയിൽ ആരംഭിച്ചു

ഗോവ : ഐഎഫ്എഫ്ഐയുടെ 55-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഗോവയിൽ ആരംഭിച്ചു .

ഈ മാസം 28 വരെ മഹോത്സവം തുടരും. ഒരുക്കങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് നേരിട്ട് എത്തി .

സത്യജിത്ത് റേ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ഓസ്ട്രേലിയന്‍ സംവിധായകനായ ഫിലിപ്പ് നോയ്‌സിന് സമ്മാനിക്കും.

ഇംഗ്ലീഷ് ചിത്രമായ ‘ബെറ്റര്‍ മാന്‍’ ആണ് ഉദ്ഘാടന ചിത്രം. മൈക്കിള്‍ ഗ്രേയ്‌സിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വിവിധ വിഭാഗങ്ങളിലായി 81 രാജ്യങ്ങളിൽ നിന്ന് 180-ലേറെ ചിത്രങ്ങളാണ് ഇത്തവണ വിവിധ വിഭാഗങ്ങളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. നടനും സംവിധായകനും എഴുത്തുകാരനുമായ അശുതോഷ് ഗോവാരിക്കറാണ് അന്താരാഷ്ട്ര മത്സരചിത്രങ്ങളുടെ ജൂറി ചെയർമാൻ . പതിനഞ്ച് സിനിമകളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തുന്നത്. പൃഥ്വിരാജ് നായകനായി ബ്ലെസ്സി സംവിധാനം ചെയ്ത ആടുജീവിതം, ആദിത്യ സുഹാസ് ജംഭാലെയുടെ ആര്‍ട്ടിക്കിള്‍ 370, നിഖില്‍ മഹാജന്റെ രാവ്‌സാഹേബ് എന്നിവയാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തുന്ന ഇന്ത്യന്‍ സിനിമകള്‍.

മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരത്തിന് മലയാളത്തില്‍ നിന്ന് തണുപ്പ് എന്ന ചിത്രത്തിലൂടെ രാഗേഷ് നാരായണന്‍ മത്സരിക്കുന്നുണ്ട്. ഛായാഗ്രാഹകനും എഡിറ്ററുമായ രാഗേഷ് നാരായണന്റെ ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സഹസംവിധായകനും ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ അംഗവുമായ നിധീഷ് നമ്പ്യാരാണ് .

ബ്ലെസിയുടെ ആടുജീവിതം, രാഹുല്‍ സദാശിവന്റെ സംവിധാനത്തില്‍ മമ്മൂട്ടി പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ഭ്രമയുഗം, അര്‍ഫാസ് അയൂബ് സംവിധാനം ചെയ്ത ലെവല്‍ ക്രോസ് എന്നിവയാണ് ഇന്ത്യന്‍ പനോരമയില്‍ പ്രദര്‍ശിപ്പിക്കുന്ന മലയാള ചിത്രങ്ങള്‍. മെയിന്‍ സ്ട്രീം വിഭാഗത്തില്‍ ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സ് പ്രദർശിപ്പിക്കും .

പുതിയ തലമുറയിലെ സിനിമാ പ്രതിഭകളെ കണ്ടെത്താനായി യങ് ക്രിയേറ്റീവ് മൈന്‍ഡ്സ് ഓഫ് ടുമാറോ പദ്ധതിയുടെ 100 വിജയികളെ മേളയില്‍ പ്രഖ്യപിക്കും. 47-ഓളം വനിതാ സംവിധായകരുടെ ചിത്രങ്ങളാണ് ഇത്തവണ മേളയില്‍ വ്യത്യസ്ത വിഭാഗങ്ങളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. കൂടാതെ 66 യുവ, നവാഗത സംവിധായകരുടെ സിനിമകളും മേളയില്‍ പ്രദര്‍ശിപ്പിക്കും. കാഴ്ച ശക്തിയും കേള്‍വി ശക്തിയും ഇല്ലാത്തവര്‍ക്ക് പ്രത്യേക പ്രദര്‍ശനം ഉണ്ടായിരിക്കും. ഓസ്‌ട്രേലിയ ആണ് ഇത്തവണ മേളയിലെ കണ്‍ട്രി ഓഫ് ഫോക്കസ് .

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6